Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്രബോധം ഇല്ലാതിരിക്കുന്നത് മേന്മയായി കാണരുത്: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 08:43 am IST
inKerala
ഭാരതീയ വിചാരകേന്ദ്രം ഉത്തരമേഖല കാര്യകര്‍തൃ ശിബിരം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിചാരകേന്ദ്രം ഉത്തരമേഖല കാര്യകര്‍തൃ ശിബിരം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ചരിത്രബോധം ഇല്ലാതാകുന്നത് വലിയ കുറ്റമല്ല, എന്നാല്‍ അത് വലിയ മേന്മയായി കാണുന്നത് അവഹേളനാര്‍ഹമായ കുറ്റമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. പാലക്കാട്ടെ എംഎല്‍എയുടെ ചരിത്രബോധത്തോട് പ്രതികരിച്ചുകൊണ്ട് ഭാരതീയ വിചാരകേന്ദ്രം ഉത്തരമേഖല കാര്യകര്‍തൃ ശിബിരം ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍ജി എന്ന ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ആളാണ്. ഈ എംഎല്‍എക്ക് ആ പ്രായത്തില്‍ തിരിച്ചറിവ് വേണ്ടപോലെ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. ചരിത്രബോധമില്ലാതാകുന്നത് കുറ്റമല്ല, പക്ഷേ വലിയ മേന്മയായി അതിനെ കരുതരുത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും മനസിലാക്കാനും ചില സത്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍ജിയുടെ രാഷ്‌ട്രീയം ആരംഭിക്കുന്നത് ഏഴോ, എട്ടോ വയസുള്ളപ്പോഴാണ്. അദ്ദേഹം നടത്തിയ സമരപോരാട്ടങ്ങളെക്കുറിച്ച് ചരിത്രബോധമുള്ളവര്‍ക്ക് അറിയാം. ആ പ്രായത്തില്‍ ബ്രിട്ടീഷ് പതാക നീക്കാന്‍ സുഹൃത്തുക്കളെ സംഘടിപ്പിച്ച് തുരങ്കം സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം. എല്ലാവരും വന്ദേമാതരം ആലപിക്കാന്‍ ഭയപ്പെട്ടിരുന്ന കാലത്ത് ബ്രിട്ടീഷ് ഇന്‍സ്‌പെക്ടറുടെ മുഖത്ത് നോക്കി അദ്ദേഹം വന്ദേമാതരം ചൊല്ലി. സമരാഹ്വാന പ്രസംഗം രാജ്യവിരുദ്ധമാണെന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കോടതിയിലെ ജഡ്ജിയുടെ മുഖത്ത് നോക്കി തര്‍ക്കിച്ച ഡോക്ടര്‍ജിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അത് പൂര്‍ത്തിയാക്കി ഇറങ്ങിയ അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തത് മോത്തിലാല്‍ നെഹ്‌റുവും അജ്മല്‍ ഖാനുമാണ്. ഇത് പറയുമ്പോഴും എംഎല്‍എ ചോദിക്കുന്നുണ്ട്, ഇത് ആര്‍എസ്എസ് രൂപീകരണത്തിന് മുന്‍പാണ്, അതിനുശേഷം എവിടെയാണ് പങ്കെടുത്തതെന്ന്. 1930-ല്‍ അദ്ദേഹം വനസത്യഗ്രഹത്തില്‍ പങ്കെടുത്തു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നാലു മാസം ശിക്ഷ നല്‍കിയപ്പോള്‍ ഡോക്ടര്‍ജിക്ക് ലഭിച്ചത് എട്ടു മാസം ശിക്ഷയാണ്.

പ്രധാനമന്ത്രിയായിരിക്കെ നെഹ്‌റു ആവിഷ്‌കാര സ്വാതന്ത്ര്യത്തോട് പുലര്‍ത്തിയിരുന്ന മനോഭവം എന്തായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. അതും നമുക്ക് ചര്‍ച്ച ചെയ്യണം. അതിനുള്ള അവസരമായി ഈ സാഹചര്യത്തെ നാം കാണണം. അമേരിക്കന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതി പത്രസ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ഭാരത ഭരണഘടനയുടെ ആദ്യ ഭേദഗതി പത്രസ്വാതന്ത്ര്യത്തെ ഹനിക്കാനായിരുന്നു. ആ ബില്‍ അവതരിപ്പിച്ചത് പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു. നമുക്ക് ഇത്തരം മാധ്യമങ്ങളെ ഉടച്ചുതകര്‍ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ ആര്‍എസ്എസിനെയും ഇല്ലാതാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. കെ. മാധവന്‍കുട്ടി പഠനകേന്ദ്രത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്ഥാനീയ സമിതി ഭാരവാഹികളും ജില്ലാതല കാര്യകര്‍ത്താക്കളും പങ്കെടുത്ത ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

പ്രബന്ധ രചന, അക്കാദമിക് പ്രവര്‍ത്തനം എന്നിവയെപ്പറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സോമരാജന്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ പുതുമന, സംസ്ഥാന സമിതി അംഗങ്ങളായ രാമന്‍ കീഴന, അഡ്വ. എന്‍. അരവിന്ദന്‍, കോഴിക്കോട് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി. ബാലഗോപാലന്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പദ്മജന്‍. ടി.കെ, ജില്ലാ ട്രഷറര്‍ അഡ്വ. വി.ജി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു പ്രസംഗിച്ചു.

 

Tags: J.NandakumarBharatheeya Vicharakendramhistorical awareness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.