തൃശൂര്‍ : തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
പരിക്കേറ്റ തൊഴിലാളികളെ ആദ്യം വാല്‍പ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒരാളുടെ പരിക്ക് ഗുരുതരമായതിനാല്‍ പൊള്ളാച്ചിയിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി കൊണ്ടുപോയി.
തോട്ടത്തില്‍ വിശ്രമിക്കുകയായിരുന്ന കാട്ടുപോത്താണ് രാവിലെ ജോലിക്കായിഎത്തിയ തൊഴിലാളികളെ കുത്തിയത്. കാട്ടുപോത്തിന്റെ കൊമ്പും കാലും ദേഹത്ത് തട്ടിയാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: