Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വേവ്‌സ് ബസാര്‍: ആഗോള വേദിയില്‍ ഭാരതത്തിന്റെ ലഗാന്‍ നിമിഷം

ആമിര്‍ ഖാന്‍byആമിര്‍ ഖാന്‍
Apr 16, 2025, 10:44 am IST
inMain Article

വിനോദ, മാധ്യമ വ്യവസായ മേഖലയില്‍ നിര്‍ണ്ണായക ശക്തിയായി വളരുകയാണ് ഭാരതം. സമകാലിക ലോകത്ത് അതിവേഗ വളര്‍ച്ചയിലൂടെയും നിരന്തര വികാസത്തിലൂടെയും വിനോദ, മാധ്യമ വ്യവസായ മേഖല ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്നു. ഡിജിറ്റല്‍ സ്ട്രീമിംഗ് സേവനങ്ങള്‍, പ്രാദേശിക ഭാഷകളിലെ സൃഷ്ടികള്‍, പുതുമയാര്‍ന്നതും ആകര്‍ഷകവും സമഗ്രവുമായ ആഖ്യാനങ്ങള്‍ ആവശ്യപ്പെടുന്ന സാങ്കേതിക ജ്ഞാനമുള്ള പ്രേക്ഷകരുടെ വര്‍ദ്ധനവ് എന്നിവയുടെ സ്വാധീനത്താല്‍ വൈവിധ്യമാര്‍ന്ന പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഉള്ളടക്ക സൃഷ്ടിയിലെ കുതിച്ചുചാട്ടത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. വിനോദ ഉപാധി എന്ന നിലയില്‍ മാത്രമല്ല, സാംസ്‌ക്കാരിക ആവിഷ്‌ക്കാരത്തിനും സാമ്പത്തിക വളര്‍ച്ചയ്‌ക്കും ആഗോള സ്വാധീനമുറപ്പിക്കാനുമുള്ള ശക്തമായ മാധ്യമമെന്ന നിലയിലും ഈ മേഖലയുടെ അപാരമായ സാധ്യതകള്‍ തിരിച്ചറിയുകയെന്നത് നിര്‍ണായകമാണ്. 2025 മെയ് 1 മുതല്‍ 4 വരെ മഹാരാഷ്‌ട്രയിലെ മുംബൈയില്‍ ഭാരത സര്‍ക്കാര്‍ ആതിഥേയത്വം വഹിക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചമാധ്യമ കോടി, രാജ്യത്തിന്റെ സ്വാഭിമാനത്തിനും അംഗീകാരത്തിനും സാക്ഷ്യം വഹിക്കും. ഈ ഉച്ചകോടിയുടെ പ്രധാന ഭാഗമാണ് WAVES ബസാര്‍. കഥാകഥനത്തിന് ഒന്നിപ്പിക്കാനും പ്രചോദിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനും ഉള്ള ശേഷിയുണ്ടെന്ന് വിനോദ, മാധ്യമ വ്യവസായ മേഖലയില്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു. WAVES, WAVES ബസാര്‍ എന്നിവയിലൂടെ, ആഗോള വിനോദ സമൂഹത്തിന് കൂടുതല്‍ സഹകരണാത്മകവും സര്‍വ്വാശ്ലേഷിയുമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള ധീരോദാത്തമായ ഒരു ചുവടുവെപ്പ് നടത്തുകയാണ് നാം.

ആഗോള വിനോദ മേഖലയിലെ പ്രൊഫഷണലുകളെയും ബിസിനസ് സ്ഥാപനങ്ങളെയും പ്രതിഭകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിപ്ലവകരമായ ഒരു ഓണ്‍ലൈന്‍ വിപണിയായി മാറാന്‍ വേവ്‌സ് ബസാര്‍ ലക്ഷ്യമിടുന്നു. സുഗമവും സഹകരണാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വേവ്‌സ് ബസാര്‍ മാധ്യമ, വിനോദ വ്യവസായത്തിന്റെ പരമോന്നത ബിസിനസ് കേന്ദ്രമായി മാറാന്‍ ശ്രമിക്കുകയാണ്. ഇത് പ്രൊഫഷണലുകള്‍ക്ക് അവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും കൂടുതല്‍ മെച്ചപ്പെട്ട പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടാനും സഹായകമാകും. ധനകാര്യ, സാമ്പത്തിക മേഖലകള്‍ക്കായുള്ള ദാവോസ് ഉച്ചകോടിക്ക് സമാനമായി, ണഅഢഋട ഉച്ചകോടിയെ മാധ്യമ, വിനോദ മേഖലയിലെ പ്രധാന പരിപാടിയാക്കി മാറ്റുക എന്ന പ്രധാനമന്ത്രി മോദിയുടെ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുള്ള ഉപാധിയായി മാറുകയാണ് WAVES ബസാര്‍.

ആരംഭ ശേഷം ഇതുവരെ, മാധ്യമ, വിനോദ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 5500 ഉപഭോക്താക്കളും, 2000-ത്തിലധികം നിര്‍മ്മാതാക്കളും, ഏകദേശം 1000 പ്രോജക്ടുകളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് എന്റെ അറിവ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, അക പവര്‍ഡ് പ്രൊഫൈലിംഗ്, മാച്ച് മേക്കിംഗ് ടൂളുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, മാധ്യമ, വിനോദ വ്യവസായത്തിനായുള്ള സമഗ്രമായ ഉള്ളടക്ക വിപണിയായും നെറ്റ്വര്‍ക്കിങ് ഹബ്ബായും പോര്‍ട്ടല്‍ പരിണമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാറ്റ്ഫോമിനുള്ളില്‍ ഓണ്‍ലൈന്‍ പിച്ചിംഗ് സെഷനുകള്‍, വെര്‍ച്വല്‍ B2B മീറ്റിംഗുകള്‍, വെബിനാറുകള്‍ എന്നിവ ഹോസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. ഫിലിം, ടെലിവിഷന്‍, ആനിമേഷന്‍, ഗെയിമിംഗ്, പരസ്യം, എക്‌സ് ആര്‍, സംഗീതം, സൗണ്ട് ഡിസൈന്‍, റേഡിയോ തുടങ്ങി മാധ്യമ, വിനോദ മേഖലകളില്‍ നിന്നുള്ള പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന സവിശേഷ ഇ-മാര്‍ക്കറ്റ് പ്ലേസാണ് വേവ്‌സ് ബസാര്‍. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മധ്യേയുള്ള പാലമായി പ്ലാറ്റ്ഫോം വര്‍ത്തിക്കും. അതുവഴി പ്രൊഫഷണലുകള്‍ക്ക് അവരുടെ പ്രതിഭ പ്രദര്‍ശിപ്പിക്കാനും, ക്ലയന്റ്സുമായി ബന്ധപ്പെടാനും, അര്‍ത്ഥവത്തായ സഹകരണങ്ങള്‍ തേടാനും കഴിയുമെന്ന് സാരം.

നിങ്ങള്‍ നിര്‍മ്മാണ പങ്കാളിയെ അന്വേഷിക്കുന്ന ഒരു ചലച്ചിത്ര നിര്‍മ്മാതാവായാലും, ശരിയായ പ്ലാറ്റ്ഫോം അന്വേഷിക്കുന്ന പരസ്യദാതാവായാലും, നിക്ഷേപകരെ അന്വേഷിക്കുന്ന ഗെയിം ഡെവലപ്പറായാലും, ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കലാകാരനായാലും, വേവ്‌സ് ബസാര്‍ പ്രൊഫഷണലുകള്‍ക്ക് സ്വന്തം പ്രതിഭ പ്രദര്‍ശിപ്പിക്കാനും, ക്ലയന്റ്സുമായി ബന്ധപ്പെടാനും, അര്‍ത്ഥവത്തായ സഹകരണങ്ങള്‍ തേടാനും പരിവര്‍ത്തനാത്മകമായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.

സിനിമ, ടെലിവിഷന്‍, സംഗീതം, ഗെയിമിംഗ്, ആനിമേഷന്‍, പരസ്യം, XR, AR, VR പോലുള്ള സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പ്ലാറ്റ്ഫോം, വൈവിധ്യമാര്‍ന്നതും ക്രിയാത്മകവുമായ മേഖലകളില്‍ ക്രോഡീകരണം, കണ്ടെത്തല്‍, ഇടപാട് എന്നിവയ്‌ക്കുള്ള സമഗ്രമായ വേദി പ്രദാനം ചെയ്യുന്നു. വിതരണക്കാരെ തേടുന്ന നിര്‍മ്മാതാവായാലും, പുതിയ കജകള്‍ അവതരിപ്പിക്കുന്ന ഗെയിം ഡെവലപ്പറായാലും, ലൈസന്‍സിംഗ് അവസരങ്ങള്‍ തേടുന്ന സൗണ്ട് ഡിസൈനറായാലും WAVES ബസാര്‍ കാറ്റഗറി-നിര്‍ദ്ദിഷ്ട ലിസ്റ്റിംഗുകള്‍, സുരക്ഷിതമായ വ്യൂവിംഗ് റൂമുകള്‍, ക്യൂറേറ്റഡ് നെറ്റ്വര്‍ക്കിംഗ് സവിശേഷതകള്‍ എന്നിവയിലൂടെ മുഴുവന്‍ പ്രക്രിയയും കാര്യക്ഷമമാക്കുന്നു.

ഫിലിം സ്റ്റുഡിയോകളും ആനിമേഷന്‍ സ്ഥാപനങ്ങളും മുതല്‍ പോഡ്കാസ്റ്റ് സ്രഷ്ടാക്കളും മാര്‍ക്കറ്റിംഗ് ഏജന്‍സികളും വരെയുള്ള നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സേവനങ്ങളും ഉള്ളടക്കവും ആഗോള നിക്ഷേപകര്‍, വിതരണക്കാര്‍, സഹകാരികള്‍ എന്നിവരിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള മുന്‍നിര പ്രോജക്റ്റുകളിലേക്ക് പ്രവേശനം ലഭിക്കും. നിക്ഷേപകര്‍ക്ക് സഹ-നിര്‍മ്മാണ അവസരങ്ങളും വിപുലീകരിക്കാവുന്ന സംരംഭങ്ങളും കണ്ടെത്താനാകും. വ്യവസായ പരിപാടികള്‍, വ്യൂവിംഗ് റൂമുകള്‍, നിക്ഷേപക യോഗങ്ങള്‍, ഈവ് സ്‌ക്രീനിംഗുകള്‍ എന്നിവയിലേക്കുള്ള സമര്‍പ്പിത പ്രവേശനം പ്ലാറ്റ്ഫോം ഉറപ്പാക്കുന്നു. ഇത് വെര്‍ച്വല്‍ സംഭാഷണങ്ങള്‍ക്കപ്പുറം അര്‍ത്ഥവത്തായ ഇടപാടുകള്‍ സാധ്യമാക്കുന്നു.

2025 മെയ് 1 മുതല്‍ 4 വരെ മുംബൈ ബി കെ സി യിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന WAVES ഉച്ചകോടിയില്‍ WAVES ബസാറിന്റെ നിര്‍ണ്ണായക സാന്നിധ്യമായിരിക്കും പ്രധാന സവിശേഷത. ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പങ്കാളികള്‍ക്ക് ഉന്നത തല പങ്കാളികളുമായി വ്യക്തിപരമായി സംവദിക്കാനും, തുടര്‍ ചര്‍ച്ചകള്‍ നടത്താനും, കരാറുകളില്‍ ഏര്‍പ്പെടുത്താനും അവസരം ലഭിക്കും. ക്യുറേറ്റഡ് സ്‌ക്രീനിംഗുകള്‍ മുതല്‍ തത്സമയ ചര്‍ച്ചകളും സഹകരണ ഫോറങ്ങളും വരെ, ഈ ഉച്ചകോടി ഡിജിറ്റല്‍, ഡിജിറ്റല്‍ ഇതര സംവിധാനങ്ങളെ സംയോജിപ്പിച്ച് വിനോദ ശൃംഖലയുടെ ഭാവി രൂപപ്പെടുത്തുന്നു. നൂതനമായ സമീപനത്തിലൂടെ, വേവ്‌സ് ബസാര്‍ വെറുമൊരു പ്ലാറ്റ്ഫോം മാത്രമല്ല – മികവാര്‍ന്നതും ബന്ധിതവും ആഗോളതലത്തില്‍ സ്പര്‍ശിയുമായ വിനോദ വ്യവസായത്തിലേക്കുള്ള പരിവര്‍ത്തനമാണ്.

Tags: Aamir KhanWaves BazaarIndia's Lagaan moment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Entertainment

മഹാഭാരതം ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് ; അതിൽ അഭിമാനിക്കണമെന്ന് ആമിർ ഖാൻ

Entertainment

ഷാരൂഖ് ഖാൻ മുതൽ ആമിർ ഖാൻ വരെ, രജനീകാന്ത് മുതൽ കമൽഹാസൻ വരെ ; ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും പ്രധാനമന്ത്രിക്ക് ജന്മദിനത്തിൽ ആശംസകൾ ഒഴുകിയെത്തി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.