തൃശൂര്‍:മാളയില്‍ മദ്യലഹരിയില്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തു.ചാലക്കുടി ഹൈവേ പൊലീസ് ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് സസ്പന്‍ഡ് ചെയ്ത് കൊണ്ടുളള ഉത്തരവിറക്കിയത്.ഇന്നലെ രാത്രിയാണ് മദ്യലഹരിയില്‍ അനുരാജ് കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയത്. ഇതിനിടെ കാര്‍ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു.എന്നിട്ടും ഇയാള്‍ കാര്‍ നിര്‍ത്താന്‍ തയാറായില്ല. പിന്നാലെ മേലടൂരില്‍ വച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിഞ്ഞു.
ഇതോടെ നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ മാള പൊലീസ് അനുരാജിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.ഇയാളുടെ കാറില്‍ നിന്ന് മദ്യക്കുപ്പികളും പിടികൂടി.ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ മാള പൊലീസ് അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: