കൊച്ചി: ബാര്‍ അസോസിയേഷന്റെ പരിപാടിക്ക് തയ്യാറാക്കിയ ഭക്ഷണം അടിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് എറണാകുളം നഗരത്തില്‍ അഭിഭാഷകരും എസ്എഫ്ഐക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് കുറവില്ല. എറണാകുളം ജില്ലാ കോടതി വളപ്പിലെ ബാര്‍ അസോസിയേഷന് ക്യാന്റീനിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. രണ്ട് ക്യാന്റീനിലും ഇനി മുതല്‍ വിദ്യാര്‍ത്ഥികളെ കയറ്റില്ല. ബാര്‍ അസോസിയേഷന് ജനറല്‍ ബോഡിയുടെ ആണ് തീരുമാനം.
അസോസിയേഷന്റെ പ്രത്യേക പരിപാടികള്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണം വിദ്യാര്‍ത്ഥികള്‍ വന്ന് കഴിക്കാറുണ്ടെന്നും അതു കാര്യമാക്കാറില്ലെന്നും ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ വന്ന് ഭക്ഷണം കഴിക്കുന്നതിനാല്‍ പലപ്പോഴും പരിപാടിക്കെത്തുന്നവര്‍ക്ക് തികയാത്ത അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസവും കുട്ടികള്‍ ഭക്ഷണം കഴിച്ചു. അതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍ വനിതാ അഭിഭാഷകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും ബാര്‍ അസോസിയേഷന് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ ചെന്നിട്ടില്ലെന്നാണ് എസ്എഫ്ഐ വാദം. സംഭവത്തില്‍ ഇരുവിഭാഗത്തിലെയും പത്തുപേരെ വീതം പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: