തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വന്‍ സംഘര്‍ഷം. കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം.
യൂണിയന്‍, സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല വളപ്പില്‍ നിന്നും കെ എസ് യുക്കാര്‍ പുറത്തെ റോഡില്‍ നിന്നും അകത്തേക്കും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പൊലീസ് ഏകപക്ഷീയമായാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് കെ എസ് യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: