ലഖ്‌നൗ : വഖഫ് ഭേദഗതി നിയമം ദരിദ്രർക്കും മുസ്ലീം സമുദായത്തിലെ സ്ത്രീകൾക്കും ഒരു അനുഗ്രഹമാണെന്ന് ബിജെപി എംപി ദിനേശ് ശർമ്മ. വഖഫ് നിയമം ദരിദ്രർക്കും മുസ്ലീം സമുദായത്തിലെ സ്ത്രീകൾക്കും ഒരു അനുഗ്രഹമായി ഉയർന്നുവന്നിട്ടുണ്ട്.
മുസ്ലീം സമൂഹത്തിന്റെ എൺപത് ശതമാനവും ഇവരാണ്. ഇത് മുസ്ലീം രാഷ്‌ട്രീയത്തിലെ ഒരു വഴിത്തിരിവാണെന്നും ശർമ്മ പറഞ്ഞു. ഏപ്രിൽ 5 ന്, ബജറ്റ് സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകാരം നൽകുകയായിരുന്നു.
അതേസമയം ഇസ്ലാമിക പണ്ഡിത സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പുതിയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി, എഎപി എംഎൽഎ അമാനത്തുള്ള ഖാൻ എന്നിവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: