Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 12:43 pm IST
inNew Release

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. ‘പെദ്ധി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27, 2026 നാണ്. ശ്രീരാമ നവമി ആഘോഷങ്ങൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

ഒരു വലിയ ജനക്കൂട്ടം ആർത്തുവിളിക്കുന്ന അതിശയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തോടെയാണ് ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. സിഗരറ്റ് വലിച്ച് കൊണ്ട്, തോളിൽ തൂക്കിയിട്ട ബാറ്റും വഹിച്ചുകൊണ്ട്, ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സമാനതകളില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പെദ്ധിയായി രാം ചരൺ രംഗപ്രവേശം നടത്തുന്നതാണ് ഫസ്റ്റ് ഷോട്ട് വീഡിയോയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാഷണ പ്രകടനം ശാശ്വത സ്വാധീനം ചെലുത്തുന്ന ഒരു ശക്തമായ പ്രസ്താവനയായാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സത്തയും ലോകവീക്ഷണവും ഉൾക്കൊള്ളുന്ന രീതിയിലാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാലമായ നെൽപ്പാടങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ ഓട്ടം, ചാട്ടം, ഒടുവിൽ ക്രിക്കറ്റ് മൈതാനത്തേക്ക് കാലെടുത്തുവയ്‌ക്കുക എന്നിങ്ങനെയുള്ള പെദ്ധിയുടെ ആക്ഷനുകളിലൂടെയാണ് ഫസ്റ്റ് ഷോട്ടിലെ രംഗം വികസിക്കുന്നത്. ക്രീസിൽ നിന്ന് പുറത്തുകടക്കാനും ബാറ്റിന്റെ പിടി നിലത്ത് അടിക്കാനും പന്ത് പാർക്കിൽ നിന്ന് അടിച്ച് അകറ്റാനും ഉള്ള അദ്ദേഹത്തിന്റെ ശക്തമായ നീക്കം ആരാധകർക്ക് രോമാഞ്ചം ഉളവാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

 

രാം ചരണിന്റെ കഥാപാത്രത്തിന്റെ ശക്തിയും തീവ്രതയും പ്രേക്ഷകരിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രത്തിന് ‘പെദ്ധി’ എന്ന പേര് നൽകിയിരിക്കുന്നത്. പരുക്കൻ വസ്ത്രം ധരിച്ച്, സിഗരറ്റ് വലിക്കുന്ന രീതിയിൽ വളരെ പരുക്കനായും ഉഗ്ര രൂപത്തിലുമാണ് രാം ചരണിനെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവർത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നത്. അതുപോലെ ചിത്രത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന സ്‌ലാങ്ങും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Tags: RamcharanNew Relese
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

Entertainment

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.