തിരുവനന്തപുരം: കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഇവിടെ 22,40,000 രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഫ്‌ലാറ്റ്, ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സബ് രജിസ്ട്രാര്‍ അവധിയിലായിരുന്ന സമയത്ത് ചുമതല ജൂനിയര്‍ സൂപ്രണ്ടിനായിരുന്നു. ഈ സമയത്ത് ഇയാള്‍ സ്വകാര്യ ഫ്‌ലാറ്റ് കമ്പനിയില്‍ നിന്ന് അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയതിന് ഒരു ശതമാനം മാത്രം നികുതി ചുമത്തി് പതിപ്പിച്ചു നല്‍കിയെന്നാണ് പരാതി.
സബ് രജിസ്ട്രാര്‍ അവധിയിലായിരിക്കവെ ഇത്തരത്തില്‍ പതിച്ചുനല്‍കുന്നതിന് ജൂനിയര്‍ സൂപ്രണ്ടിന് അധികാരമില്ല. എന്നാല്‍ ഇതെല്ലാം മറികടന്നായിരുന്നു ജൂനിയര്‍ സൂപ്രണ്ടിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: