കൊച്ചി: ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. കേസില്‍ എക്സൈസ് നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്. ഹര്‍ജി ഈ മാസം 22 ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു.
ശ്രീനാഥ് ഭാസി നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയില്‍ സ്വീകരിച്ച ഹൈക്കോടതി എക്സൈസിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.എക്സൈസ് നടപടികള്‍ കടുപ്പിക്കവേയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി ഹൈക്കോടതിയിലെത്തിയത്.
ആലപ്പുഴയില്‍ പിടിയിലായ തസ്ലിമയില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു.
ഈ മാസം ഒന്നിനാണ് തസ്ലിമ സുല്‍ത്താനയെ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയില്‍ എക്സൈസും ലഹരി വിരുദ്ധ പ്രത്യക സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ നടന്മാരായ ശ്രീനാഥ് ഭാസി ,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് കഞ്ചാവ് നല്‍കിയെന്ന് തസ്ലിമ മൊഴി നല്‍കിയിരുന്നു. മിക്ക സിനിമാ താരങ്ങളും ലഹരി ഉപയോഗിക്കുന്നവരാണെന്നും മൊഴിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: