പാലക്കാട് : മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. തിങ്കളാഴ്ച രാവിലെ 10ന് ഡി എഫ് ഒ ഓഫീലിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തും.
സി പി എം തിങ്കളാഴ്ച പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാട്ടാനകള്‍ ഇറങ്ങിയത് വനംവകുപ്പിനെ കൃത്യമായി വിവരം അറിയിച്ചിരുന്നുവെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.ദിവസങ്ങളായി കാട്ടാന നിലയുറപ്പിച്ചിട്ടും മുന്നറിയിപ്പ് നല്‍കിയില്ല.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് 23കാരന്‍ അലന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കവെ അലന് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. അലന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാട്ടാന ആക്രമണത്തില്‍ മാതാവ് വിജിക്കും ഗുരുതരമായി പരിക്കേറ്റു. വിജിയെ പാലക്കാട് ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിച്ചു.
അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: