ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ തീർത്ഥാടന നഗരമായ ഹരിദ്വാറിൽ അനധികൃതമായി നിർമ്മിച്ച ഖബറിസ്ഥാനുകൾക്കെതിരെയുള്ള ധാമി സർക്കാരിന്റെ നടപടി തുടരുകയാണ്. ഇതിന്റെ ഭാഗമായി ജ്വാലാപൂരിലെ സരായ് റോഡിലെ ജലസേചന വകുപ്പിന്റെ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഖബറിസ്ഥാൻ സർക്കാർ പൊളിച്ചുമാറ്റി.
രണ്ടാഴ്ച മുമ്പ് ഇത് പൊളിച്ചു മാറ്റണമെന്ന് അധികൃതർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഖബറിസ്ഥാന്റെ അധികൃതർ ഇത് ചെവിക്കൊണ്ടില്ല. തുടർന്ന് ശനിയാഴ്ച വൈകുന്നേരം പോലീസിന്റെ പിന്തുണയോടെ ജില്ലാ അധികൃതർ അനധികൃത ആരാധനാലയം പൊളിച്ചുമാറ്റി. സ്ഥലത്തേക്കുള്ള വഴിയിൽ കർശന സുരക്ഷാ വലയം സൃഷ്ടിച്ചു കൊണ്ടാണ് നടപടി സ്വീകരിച്ചത്.
അനധികൃത ഖബറിസ്ഥാൻ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഭരണകൂടം മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇവിടെ എടുത്ത് പറയേണ്ടത് ഹരിദ്വാറിൽ പച്ച ഷീറ്റുകൾ പാകിയ ധാരാളം അനധികൃത ശവകുടീരങ്ങൾ നിർമ്മിച്ചിരിക്കുന്നുവെന്നതാണെന്ന് പോലീസ് പറഞ്ഞു.
അതേ സമയം ഭരണകൂടത്തിന്റെ നടപടി കയ്യേറ്റത്തിനെതിരെയാണെന്നും ഇത് തുടരുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: