തിരുവനന്തപുരം: തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുമായി ആശാ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും.രാവിലെ 11 മണിക്ക് മന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്‌ച്ച.
കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞ 19ന് ലേബര്‍ കമ്മീഷണര്‍ക്ക് സമരസമിതി കത്ത് നല്‍കി.പിന്നീട് മന്ത്രി വി. ശിവന്‍കുട്ടിക്ക് ഇമെയില്‍ അയച്ചിരുന്നതായും സമരസമിതി നേതാവ് വി.കെ സദാനന്ദന്‍ വെളിപ്പെടുത്തി.
സര്‍ക്കാരും സമരക്കാരും തമ്മില്‍ നേരത്തേ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരം കാണാനായിരുന്നില്ല..ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയവ ഉള്‍പ്പെടെ വിഷയങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ആശാ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം ഇന്ന് 56 ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 18 ാം ദിവസത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: