മധുര: നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കേണ്ടന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം. ഈ സാഹചര്യത്തില്‍ 75 വയസ് പിന്നിട്ട ആറ് നേതാക്കള്‍ ഒഴിയും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുന്നതില്‍ തീരുമാനം നാളത്തെ കേന്ദ്രകമിറ്റി യോഗത്തിലായിരിക്കും ഉണ്ടാവുക.
പാര്‍ട്ടി കോണ്‍ഗ്രസ് ഞായറാഴ്ച അവസാനിക്കാനിരിക്കെ ജനറല്‍ സെക്രട്ടറി ആരാകും എന്ന ചര്‍ച്ചകളിലാണ് സിപിഎം.
പൊളിറ്റ് ബ്യൂറോയില്‍ ആര്‍ക്കും പ്രായപരിധി ഇളവു നല്‍കേണ്ടന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. പിബി നിശ്ചയിച്ച വ്യവസ്ഥ പിബി തന്നെ ലംഘിക്കരുതെന്നാണ് നിലപാട്.പിണറായി വിജയന് രണ്ടാം തവണ ഇളവു നല്‍കുന്നതിലും ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.
അതേസമയം, കേരളത്തില്‍ നിന്നുള്ള എംഎ ബേബിയെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: