ന്യൂദൽഹി: മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയ്‌ക്ക് റെക്കോർഡ് നേട്ടം. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നു. 2023-24ല്‍ ഇത് വെറും 21,083 കോടി രൂപ മാത്രമായിരുന്നു. ഒരുവർഷത്തിനിടെ 2,539 കോടി രൂപയുടെ അഥവാ 12.04 ശതമാനം വളർച്ചയാണ് പ്രതിരോധ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.
India’s defence exports have surged to a record high of Rs 23,622 crore in the FY 2024-25. An impressive growth of Rs 2,539 crore or 12.04% has been registered in the just-concluded FY over the defence exports figures of FY 2023-24, which were Rs 21,083 crore.
I congratulate…
— Rajnath Singh (@rajnathsingh) April 1, 2025
പ്രതിരോധത്തില്‍ ഇറക്കുമതിയെ ആശ്രയിച്ച ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരതിലൂടെ കയറ്റുമതിയിലേക്ക്
പ്രതിരോധരംഗത്ത് ഇറക്കുമതിയെ മാത്രം ആശ്രയിച്ച ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രതിരോധരംഗത്ത് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിരിക്കുകയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശാവഹമായ പുരോഗതിയാണ്. ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’യിലൂടെ ഇന്ത്യയെ പ്രതിരോധരംഗത്ത് സ്വയം പര്യാപ്തതയുള്ള രാജ്യമാക്കി മാറ്റുകയായിരുന്നു മോദി സര്‍ക്കാര്‍. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നു.
2024-25 സാമ്പത്തിക വർഷത്തെ പ്രതിരോധ കയറ്റുമതിയിൽ സ്വകാര്യ മേഖലയിൽ നിന്ന് 15,233 കോടി രൂപയുടെ കയറ്റുമതിയും പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും 8,389 കോടി രൂപയുടെ കയറ്റുമതിയുമാണ് നടന്നത്. ഇന്ത്യന്‍ പ്രതിരോധരംഗത്ത് ആയുധം കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്ര പൊതുമേഖല സ്ഥാപനം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡാണ്. 2023-24 സാമ്പത്തിക വർഷത്തിൽ യഥാക്രമം 15,209 കോടി രൂപയും 5,874 കോടി രൂപയുമായിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ കയറ്റുമതിയിൽ 42.85 ശതമാനം വർദ്ധനവുണ്ടാക്കി. ആഗോള വിപണിയിൽ ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്.















