തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിയുന്നതിനിടയിലും നിയമസഭാ മ്യൂസിയത്തില്‍ ഇഎംഎസ് സ്മൃതി വിഭാഗം സജ്ജീകരിക്കാന്‍ 45 ലക്ഷം രൂപ അനുവദിച്ചു. പദ്ധതി ചെലവിന്റെ 20 ശതമാനമാണ് അനുവദിച്ചത്. നിയമസഭാ സെക്രട്ടേറിയറ്റ് മാര്‍ച്ച് 19 ന് ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
2019 ല്‍ പദ്ധതിച്ചെലവ് 82.56 ലക്ഷം രൂപയായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോഴത് 2.25 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 45 ലക്ഷം ഇന്ററാക്ടീവ് മ്യൂസിയം കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് കേരളയുടെ ട്രഷറി അക്കൗണ്ടില്‍ അടയ്‌ക്കാനാണ് ഉത്തരവായത്.
ഏഴ് ലക്ഷം രൂപ മുടക്കി നിര്‍മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയാണ് ഇഎംഎസ് സ്മൃതി നിര്‍മിക്കുന്നത്. ഇഎംഎസിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളും രേഖകളുമെല്ലാം സ്മൃതി വിഭാഗത്തിലുണ്ടാകും.
















