നെയ്യാറ്റിൻകര: ലഹരിയ്ക്കെതിരെ ബോധവത്കരണം നൽകേണ്ടത് ലഹരി ഉപയോഗിക്കാത്തവർക്കാണെന്ന് സിവിൽ എക്സൈസ് ഓഫീസർശ്രീജിത്ത്. വാർത്തകളിൽ കൗമാരക്കാരെ ലഹരി വസതുക്കളുമായി പിടികൂടുന്നതാണ് കൂടുതലും. തലച്ചോറ് പൂർണ വളർച്ചയിലെത്തു ന്നത് 21 വയസിലാണ്. അതിനു മുൻപ് ലഹരിയി ൽ വീഴുന്നതാണ് പ്രശ്നങ്ങ ൾക്ക് കാരണമാകുന്നത്.
വീ ട്ടിലെ സ്വകാര്യ മുറി കുട്ടികളുടേത്’ മാത്രമാക്കരുത്. കുട്ടികളോട് കർശനമായി പെരുമാറുന്നതും പ്രശ്നമാകുന്നു.രാസലഹരി ഉപയോഗിക്കുന്നവർക്ക് ഉത്തേജനം ഉണ്ടാകുന്നതായി തോന്നലുളവാക്കുന്നു. ലഹരി വിടുമ്പോൾ തളർച്ചയിലേക്കും വിഷാദത്തിലേയ്ക്കും നീങ്ങുന്നു. ഇത് ലഹരിയിലേക്ക് വീണ്ടും നയിക്കുന്നു. ലഹരി വ്യാപനത്തെക്കുറിച്ചുള്ള പരാതികൾ എക്സൈസിനെ അറിയിക്കണമെന്നും ശ്രീജിത്ത് പറഞ്ഞു.
ജന്മഭൂമിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനജാഗ്രതാ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീജിത്ത്. സിവിൽ എക്സൈസ് ഓഫീസർ ബിജു ഡിറ്റിയും പങ്കെടുത്തു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. സുകു മരുതൂർ നേതൃത്വം നൽകി.
അപഥ സഞ്ചാരം എന്ന ലഹരി വിരുദ്ധ പുസ്തകത്തിന്റെ രചന വർഷങ്ങൾക്കു മുൻപ് താൻ നിർവഹിച്ചിരുന്നു. തമിഴ്നാട് സർവ്വകലാശാലയിൽ ഇത് പാഠപുസ്തകമാണ്. ദേശീയ ധർമ്മം പുലർത്തുന്ന ജന്മഭൂമിയുടെ പത്രപ്രവർത്തനം രാജ്യത്തിനു തന്നെ മാതൃകയാണ്. പത്രധർമ്മത്തിന്റെ വക്താവായ സ്വദേശാഭിമാനിയുടെ രീതിയാണ് ജന്മഭൂമിയുടേതും. ലഹരി എന്നും നാശത്തിലേയ്ക്ക് നയിക്കുന്നതാണ്. രാസ ലഹരി ബുദ്ധിഭ്രമം സംഭവിപ്പിക്കുന്നു. വളർന്നു വരുന്ന കുട്ടികളെ കാത്തു സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും സുകു മരുതൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: