ജയ്പൂർ: ഉദയ്പൂരിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മത തീവ്രവാദികൾ തലയറുത്ത് കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ കഥ പറയുന്ന ‘ ഗ്യാൻവാപി ഫയൽസ് ‘ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് . പ്രശസ്ത നടൻ വിജയ് റാസാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ജൂൺ 27 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
“പറയേണ്ട കഥയ്‌ക്ക് സാക്ഷിയാകൂ! #GyanvapiFiles: ഒരു തയ്യൽക്കാരന്റെ കൊലപാതക കഥ. ജൂൺ 27 ന് തിയേറ്ററുകളിൽ! (sic)” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.സിനിമയുടെ പ്രഖ്യാപനം ഇതിനകം തന്നെ കാര്യമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: