ന്യൂഡൽഹി : എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ഡീൻ കുര്യാക്കോസ് എംപിയ്‌ക്കെതിരെ വിമർശനം . എം പി തന്നെയാണ് ഈ താൻ നോട്ടീസ് നൽകിയ വിവരം ഫേസ്ബുക്കിൽ പങ്ക് വച്ചത്.
എന്നാൽ ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിട്ടും രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ പേരിൽ ഒരു സിനിമയുടെ ചർച്ചയ്‌ക്കായി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത് വോട്ട് ബാങ്ക് കണ്ടിട്ടാണെന്നും കുറ്റപ്പെടുത്തലുണ്ട്. വഖഫ് പ്രശ്നത്തിലടക്കം മൗനം പാലിക്കുന്നവരാണ് പൊളിറ്റിക്കൽ ഇസ്ലാം പ്രതിരോധത്തിൽ ആകുമ്പോൾ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ഇറങ്ങുന്നതെന്നും കമന്റുകളുണ്ട്.
മുനമ്പത്ത് പാവങ്ങൾക്ക് വേണ്ടി എത്ര അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് താനും തന്റെ പാർട്ടിയും നൽകിയെന്നും ചിലർ ചോദിക്കുന്നു. ക്രിസ്ത്യൻ സംഘടനയായ കാസയും ഡീനെതിരെ രംഗത്തെത്തി.
‘എമ്പുരാൻ എന്ന ക്രൈസ്തവ അവഹേളന സിനിമയ്‌ക്ക് വേണ്ടി !!
കേരളം ഇപ്പോൾ നേരിടുന്ന ഏക നീറുന്ന പ്രശ്നം എന്ന നിലയിൽ താൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കാര്യം ഡീൻ കുര്യാക്കോസ് തന്നെ ഫേസ്ബുക്കിലൂടെ കേരളത്തിലെ തന്റെ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളോടും തനിക്കുവേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിശ്വാസികളെ പൊട്ടന്മാരാക്കാൻ രംഗത്തിറങ്ങുന്ന ആളുകളെയും അറിയിച്ചിട്ടുണ്ട്
സ്വന്തം സമുദായത്തിലെയോ മണ്ഡലത്തിലെയോ ഏതെങ്കിലും ഒരു പ്രശ്നത്തിനുവേണ്ടി ഇവൻ ഇന്നുവരെ ഇതുപോലെ രംഗത്തിറങ്ങിയിരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ? പക്ഷേ പൊളിറ്റിക്കൽ ഇസ്ലാം പ്രതിരോധത്തിൽ ആകുമ്പോൾ ഉളുപ്പില്ലാതെ എന്ത് ചെറ്റത്തരത്തിനും ഇവനെപ്പോലെയുള്ളവർ തയ്യാറാണ്.
അല്പമെങ്കിലും വിശ്വാസികളോട് സ്നേഹപൂർവ്വം ഉണ്ടെങ്കിൽ നിങ്ങൾ ഇവനെപ്പോലെയുള്ള എംബോക്കികൾക്ക് വോട്ട് ചെയ്യുവാൻ ഇനിയും വിശ്വാസികളെ പ്രേരിപ്പിക്കരുത് ‘ എന്നാണ് കാസ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: