ന്യൂദൽഹി : രാജ്യത്തെ നക്സൽ പ്രശ്നത്തെ ഒരു പരിധിയിലധികം ഉൻമൂലനം ചെയ്യാനായിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നേരത്തെ 12 ജില്ലകളിൽ മാത്രമായിരുന്നു ഇത് നിലനിന്നിരുന്നത് എന്നാൽ ഇപ്പോൾ ആറ് ജില്ലകളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
നക്സലിസത്തോടുള്ള കർശനമായ സമീപനവും വികസനത്തിനായുള്ള അശ്രാന്ത പരിശ്രമവും നടത്തി മോദി സർക്കാർ ‘സശക്ത്, സുരക്ഷിത്, സമൃദ്ധ് ഭാരത്’ കെട്ടിപ്പടുക്കുകയാണെന്ന് ഷാ പറഞ്ഞു. 2026 മാർച്ച് 31 ഓടെ നക്സലിസത്തെ എന്നെന്നേക്കുമായി പിഴുതെറിയാൻ ഭാരതം ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“നക്സൽ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി ഒരു വലിയ ചുവടുവയ്‌പ്പ് നടത്തുമ്പോൾ, ഇടതുപക്ഷ തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളുടെ എണ്ണം 12 ൽ നിന്ന് വെറും 6 ആയി കുറയ്‌ക്കുന്നതിലൂടെ ഇന്ന് നമ്മുടെ രാഷ്‌ട്രം ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു,” -ഷാ എക്സിൽ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: