ന്യൂദൽഹി : രാജ്യ തലസ്ഥാനമായ ദൽഹിയിലെ ഏറ്റവും വലിയ പ്രശ്നം ശുദ്ധജലമാണ്. ഈ പ്രശ്‌നത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി മുഖ്യമന്ത്രി രേഖ ഗുപ്ത അതിവേഗത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അയ്യായിരം വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ദൽഹി സർക്കാർ.
ഇതിലൂടെ ജനങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ ശുദ്ധമായ വെള്ളം ലഭിക്കും. ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് പ്രകാരം വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പുതിയ വാട്ടർ എടിഎമ്മുകൾ ആദ്യം വാണിജ്യ കേന്ദ്രങ്ങളിലും വിപണികളിലുമായിരിക്കും സ്ഥാപിക്കുക. ഇതിന്റെ നടത്തിപ്പിനായി പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗം ചെയ്യുന്നതിനായി അവ തിരികെ കൊണ്ടുപോകുന്നതിനുള്ള സൗകര്യം ഒരുക്കാനുള്ള മാർഗം കണ്ടെത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും സംസ്ഥാന ജലമന്ത്രി പർവേഷ് വർമ്മ പറഞ്ഞതായിട്ടാണ് റിപ്പോർട്ട്.
കൂടാതെ വാട്ടർ എടിഎമ്മുകൾക്കായി വാണിജ്യ കേന്ദ്രങ്ങളും വിപണികളും കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഈ പദ്ധതി പ്രകാരം ഇതുവരെ പൈപ്പ്‌ലൈൻ ഇല്ലാത്ത ദൽഹിയിലെ തിരക്കേറിയ പ്രദേശങ്ങളിൽ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഇത് ജനങ്ങൾ വാട്ടർ ടാങ്കറുകളെ ആശ്രയിക്കുന്നത് കുറയ്‌ക്കുമെന്ന് സർക്കാർ പറയുന്നു.
അതേ സമയം പിപിഇ മാതൃകയിൽ വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മാർക്കറ്റ് അസോസിയേഷനുകളും ആർഡബ്ല്യുഎയും ഇതിൽ ഉൾപ്പെടും. ഇത് വാട്ടർ എടിഎമ്മുകളെ ഗുണ്ടകളിൽ നിന്ന് സുരക്ഷിതമായി സംരക്ഷിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു. കൂടാതെ കുറഞ്ഞ നിരക്കിൽ വാട്ടർ എടിഎമ്മുകൾ വഴി വെള്ളം നൽകുമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: