Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

എണ്ണപ്പണത്തിന്റെ പിൻബലത്തിൽ രാജ്യത്തെ കുറിച്ച് എന്തും വിളിച്ച് പറയാമെന്ന് കരുതിയോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2025, 08:54 am IST
inEntertainment

ഒരു വിഭാഗത്തിന് എതിരെ മാത്രം നടക്കുന്ന ആക്രമണം ആയി ഒരു കലാപത്തെ വളച്ചൊടിച്ച് വെളുപ്പിക്കാൻ നോക്കിയതാണ് പൃഥ്വിരാജിന് എമ്പുരാനിൽ പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് എഴുത്തുകാരൻ ജിതിൻ കെ ജേക്കബ് . പൃഥ്വിരാജ് എന്ന ആൾ ആരാണ് എന്നും അയാളുടെ രാഷ്‌ട്രീയം, ഇന്ത്യ വിരുദ്ധത, ഇന്ത്യയുടെ താല്പര്യങ്ങൾക്ക് എതിരെ ജനാധിപത്യത്തിന്റെ മറവിൽ പരസ്യമായി പ്രവർത്തിക്കുന്ന മത തീവ്രവാദ സംഘടനകളോടുള്ള അയാളുടെ ആഭിമുഖ്യം എല്ലാം പൊതുസമൂഹത്തിന് അറിയാവുന്ന കാര്യമാണെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

കുറിപ്പിങ്ങനെ

 

 

തീവ്രവാദികളെ ഇന്ത്യയിൽ തലപൊക്കാൻ അനുവദിക്കാത്ത NIA എന്നും അവരുടെ പേടി സ്വപ്നം ആണ്. അതുകൊണ്ട് NIA യെ പരമാവധി താറടിച്ചു കാണിക്കാൻ സിനിമയിലൂടെ നന്നായി ശ്രമിച്ചിട്ടുണ്ട്.സമാധാനത്തോടെ കഴിയുന്ന ജനങ്ങളെ ഒരു പ്രകോപനവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിച്ചിട്ട് തിരികെ കിട്ടുമ്പോൾ ഇരവാദം ഇറക്കുന്ന ഊഡായിപ്പ് ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നുവെന്നും ജിതിൻ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

 

എമ്പുരാൻ’ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഇത് മോഹൻലാൽ എന്ന നടന് ഉണ്ടാക്കിയ ഡാമേജ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അയാൾ മലയാള സിനിമയിൽ എന്തൊക്കെ നേടി എന്ന് പറഞ്ഞാലും ഈ ഒരൊറ്റ സിനിമ നൽകിയ ചീത്തപ്പേര് അദ്ദേഹത്തെ വിട്ട് പോകില്ല.

പ്രിത്വിരാജ് എന്ന ആൾ ആരാണ് എന്നും അയാളുടെ രാഷ്‌ട്രീയം, ഇന്ത്യ വിരുദ്ധത, ഇന്ത്യയുടെ താല്പര്യങ്ങൾക്ക് എതിരെ ജനാധിപത്യത്തിന്റെ മറവിൽ പരസ്യമായി പ്രവർത്തിക്കുന്ന മത തീവ്രവാദ സംഘടനകളോടുള്ള അയാളുടെ ആഭിമുഖ്യം…. എല്ലാം പൊതുസമൂഹത്തിന് അറിയാവുന്ന കാര്യമാണ്.

 

‘ലഷ്‌കർ ഇ തയ്‌ബ’ എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയിൽ ഉണ്ടായിരുന്ന തീവ്രവാദിയെ വെള്ള പൂശി നായകൻ ആക്കിയും, ഇന്ത്യയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും, ഇന്ത്യയെ ഭീകര ആക്രമണങ്ങളിൽ രക്ഷിക്കുവാൻ സ്വന്തം നാടും വീടും എല്ലാം ഉപേക്ഷിച്ച് രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയും ചെയ്യുന്ന സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരെ വില്ലന്മാർ ആയി കാണിക്കുകയും ചെയ്യുന്ന പ്രിത്വിരാജ് സിനിമ വലിയ ഞെട്ടൽ ഉളവാക്കുന്നില്ല എന്നതാണ് സത്യം.

 

സിനിമയിൽ ‘ലഷ്‌കർ ഇ തയ്‌ബ’ തീവ്രവാദികൾ ഇന്ത്യക്ക് എതിരെ സംസാരിക്കുമ്പോൾ അതിന് കൊടുത്തത് വലിയ ഹൈപ്പ് ആണ് എന്ന് ചിത്രം കണ്ടവർ പറയുന്നു..!ഇന്ത്യയിൽ കള്ളപ്പണ ഇടപാടിൽ അന്വേഷണം നടത്തുന്നത് എൻഫോസ്‌മെന്റ് ഡയറക്റേറ്റ് ആണെങ്കിലും സിനിമയിൽ കള്ളപ്പണ ഇടപാടിന്റെ പേരിൽ അറസ്റ്റിന് എത്തുന്നത് NIA (ദേശീയ അന്വേഷണ ഏജൻസി) ആണ്. NIA തീവ്രവാദ കേസുകൾ ആണ് അന്വേഷിക്കുന്നത്.തീവ്രവാദികളെ ഇന്ത്യയിൽ തലപൊക്കാൻ അനുവദിക്കാത്ത NIA എന്നും അവരുടെ പേടി സ്വപ്നം ആണ്. അതുകൊണ്ട് NIA യെ പരമാവധി താറടിച്ചു കാണിക്കാൻസിനിമയിലൂടെ നന്നായി ശ്രമിച്ചിട്ടുണ്ട്.

 

 

ഇന്ത്യയുടെ ദേശീയ പതാകക്ക് എതിരെ സിനിമയിൽ ഉണ്ടായ വിഷം ചീറ്റൽ സെൻസർ ബോർഡ്‌ ആദ്യമേ കട്ട്‌ ചെയ്തു എന്ന് വാർത്തകൾ വരുന്നുണ്ട്. (അത് എങ്കിലും അവരുടെ കണ്ണിൽ പെട്ടു എന്നത് വലിയ കാര്യം….!)സിനിമയുടെ തുടക്കത്തിൽ ഒരു വിഭാഗത്തിന് എതിരെ മാത്രം നടക്കുന്ന ആക്രമണം ആയി ഒരു കലാപത്തെ വളച്ചൊടിച്ച് വെളുപ്പിക്കാൻ നോക്കിയതാണ് പ്രിത്വിരാജിന് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഒരു പക്ഷെ യഥാർത്ഥ സംഭവം അവിടെ കാണിച്ചിരുന്നു എങ്കിൽ സിനിമയിൽ ബാക്കിയുള്ള ഭാഗങ്ങളിൽ ഇന്ത്യക്ക് എതിരെയും, ഹിന്ദു – ക്രിസ്ത്യൻ വിശ്വാസങ്ങൾക്ക് എതിരെയും ചീറ്റിയ വിഷം അത്രയും ചർച്ച ആകില്ലായിരുന്നു.

 

എത്ര പേരെ ഇന്ത്യയിലെ കോടതികൾ ശിക്ഷിച്ചു എന്നതെല്ലാം വീണ്ടും ചർച്ച ആകുന്നു…!

സിനിമയിൽ ഒരു വിഭാഗത്തെ മാത്രം വെള്ള പൂശി കാണിക്കുന്ന കലാപം യഥാർത്ഥത്തിൽ തുടങ്ങുന്നത് 27 സ്ത്രീകളും 10 കുട്ടികളുമടക്കം 59 സാധാരണക്കാർ പൊള്ളലേറ്റു കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം മുതൽ ആണ്. കലാപം തുടങ്ങാൻ ഉള്ള ആ സംഭവം ഒരുതരത്തിലും ചർച്ച ആകരുത് എന്ന് കേരളത്തിലെ മാധ്യമങ്ങൾക്കും, രാഷ്‌ട്രീയക്കാർക്കും നിർബന്ധമുള്ള കാര്യമാണ്. അതാണ് പ്രിത്വിരാജിന്റെ വെള്ള പൂശൽ കാരണം വീണ്ടും ചർച്ച ആകുന്നത്.

 

അതായത് സമാധാനത്തോടെ കഴിയുന്ന ജനങ്ങളെ ഒരു പ്രകോപനവും ഇല്ലാതെ അങ്ങോട്ട് കയറി ആക്രമിച്ചിട്ട് തിരികെ കിട്ടുമ്പോൾ ഇരവാദം ഇറക്കുന്ന ഊഡായിപ്പ് ജനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നു…!പ്രിത്വിരാജ് വെള്ള പൂശാൻ നോക്കിയ കലാപത്തിൽ ഒരു വശത്ത് 790 പേരും, മറുവശത്ത് 254 പേരും കൊല്ലപ്പെട്ടു. വംശഹത്യ ആയിരുന്നു എങ്കിൽ ഒരു വശത്തെ ആളുകൾ മാത്രമേ കൊല്ലപെടുക ഉണ്ടായിരുന്നുള്ളല്ലോ..? അത് തന്നെയുമല്ല ഇത് നിരപരാധികളെ അങ്ങോട്ട് കയറി ആക്രമിച്ചതിന് തിരിച്ച് കിട്ടിയതല്ലേ..

 

‘എമ്പുരാൻ’ സിനിമയിൽ തീവ്രവാദികളെയും, തീവ്രവാദത്തെയും മഹത്വവൽക്കരിക്കുന്നു എന്ന് മാത്രമല്ല, ക്രിസ്ത്യൻ വിശ്വാസങ്ങളയും അധിക്ഷേപിക്കുന്നുണ്ട്.അതായത് എമ്പുരാന്‍’ ഹിന്ദു വിരുദ്ധ- ക്രിസ്ത്യൻ വിരുദ്ധ – ഇന്ത്യ വിരുദ്ധ സിനിമയായി ദേശീയ തലത്തില്‍ തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞു.അതുകൊണ്ടാണ് ഇപ്പോൾ 17 കട്ട്‌ ചെയ്ത് സിനിമ വീണ്ടും സെൻസർ ചെയ്ത് ഇറക്കാൻ പോകുന്നത്. ഇന്നലെ വരെ ലാലേട്ടാ എന്ന് മാത്രം വിളിച്ചിരുന്ന മോഹൻലാലിനോട് രണ്ട് വാക്ക് :-

 

 

ഞാൻ ഒന്നും അറിഞ്ഞില്ല, എന്നെ ‘പ്രിത്വിരാജ്’ ചതിച്ചതാണ് എന്നൊന്നും പറഞ്ഞേക്കരുത്. അങ്ങനെ ചെയ്താൽ അങ്ങ് വെറും മൊണ്ണ ആണ് എന്ന് ആളുകൾ വിധി എഴുതും.ഇനി അങ്ങ് കൂടി അറിഞ്ഞു കൊണ്ടാണ് ‘ലഷ്‌കർ ഇ തോയ്‌ബ’ എന്ന തീവ്രവാദ സംഘടനയിൽ പെട്ട തീവ്രവാദിയെ നായക കഥാപാത്രം ആക്കിയും, ഇന്ത്യയിലെ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരെ വില്ലന്മാർ ആയും സിനിമയിൽ കാണിച്ചത് എങ്കിൽ വേറൊന്നും പറയാൻ ഇല്ല. പക്ഷെ ഇനിയും രാജ്യസ്നേഹം, ഇന്ത്യൻ സേന എന്നൊന്നും പറഞ്ഞ് ഇറങ്ങിയേക്കരുത്.

 

വെറുതെ ഇമോഷണൽ ആയി പറയുന്നതല്ല. ദിവസവും പട്ടാളക്കാർ രാജ്യത്തിനായി നടത്തുന്ന പല വിധ സേവനങ്ങൾ കാണുന്ന ഒരാൾ ആയത് കൊണ്ട് പറയുകയാണ്, രാജ്യം നൽകിയ Lieutenant Colonel പദവി അങ്ങേക്ക് ചേരില്ല. സ്വന്തം നേട്ടത്തിന് വേണ്ടി ഇന്ത്യക്ക് എതിരെ കൊടും വിഷം തുപ്പുന്നവരുടെ കൂടെ നിന്നിട്ട് ആ യൂണിഫോം ഇട്ടാൽ അത് രാജ്യത്തിന് അപമാനം ആണ്, സൈനികരോടുള്ള അനാദരവും ആണ്.

 

രണ്ടും കൂടി വേണ്ട സാറെ. നിങ്ങൾക്ക് ജീവിതത്തിലും അഭിനയിക്കാൻ അറിയാമായിരിക്കും, പക്ഷെ ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് സിനിമയിലും അഭിനയിക്കാൻ അറിയില്ല, ജീവിതത്തിലും അഭിനയിക്കാൻ അറിയില്ല. പക്ഷെ ജീവിതത്തിൽ അഭിനയിക്കുന്നവരെ തിരിച്ചറിയാൻ ഉള്ള കഴിവ് ഉണ്ടെന്ന് അങ്ങ് മറക്കരുത്.

 

മോഹൻലാലിനു ഇനിയൊരു തിരിച്ച് പോക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം വലിയ വീഴ്‌ച്ച ആണ് അദ്ദേഹം വീണിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരോ എഴുതിയത് പോലെ എമ്പുരാന്റെ അടുത്ത പാർട്ടിൽ ഉദ്ദേശിച്ചിരുന്നത് ‘സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഹമാസ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേൽ സേനക്ക് നേരെ ‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന് പറഞ്ഞ് ഹെലകോപ്റ്ററിൽ നിന്ന് പറന്ന് ഇറങ്ങുന്ന നായകനെ ആയിരുന്നിരിക്കും..! ഇനിയിപ്പോൾ ആ മോഹം നടക്കും എന്ന് തോന്നുന്നില്ല..!

 

‘എമ്പുരാന്’ അടുത്ത ഒരു വരവ് ഉണ്ടാകുമോ എന്ന് തന്നെ കണ്ടറിയണം. എമ്പുരാന്റെ കളക്ഷൻ എന്ന് പറഞ്ഞ് നടത്തുന്നത് വെറും തള്ളുകൾ മാത്രമാണ് എന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ കാണുമ്പോൾ അറിയാം.ഇതിൽ ആകെ സഹതാപം അർഹിക്കുന്നത് ഗോകുലം ഗോപാലൻ ചേട്ടൻ മാത്രമാണ്. അദ്ദേഹത്തെ ഇതിൽ പെടുത്തി എന്ന് വേണം കരുതാൻ.

 

17 വെട്ട് വെട്ടി സെൻസറിങ്ങ് നടത്തിയപ്പോൾ തന്നെ നീ തോറ്റു പ്രിത്വിരാജ്. നീ എന്താണ് കരുതിയത്, എണ്ണപ്പണത്തിന്റെ പിൻബലത്തിൽ ഈ രാജ്യത്തെ കുറിച്ച് എന്തും വിളിച്ച് പറയാനും, രാജ്യത്തെ മോശമായി ചിത്രീകരിക്കാനും, രാജ്യത്തെ ജനങ്ങളുടെ വിശ്വാസങ്ങളെ അവഹേളിക്കാനും, തീവ്രവാദത്തെ വെള്ള പൂശാനും നിനക്ക് പറ്റുമെന്നാണോ..? ഈ രാജ്യത്തിന്റെ കരുത്തിനെ കുറിച്ച് നിനക്ക് ഒന്നുമറിയില്ല. ആളറിഞ്ഞു കളിക്കെടാ.

Tags: @MohanlalPrithwi RajLatest newsempuran movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.