Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിൽ വർഗീയചേരിതിരിവ് ലക്ഷ്യമിട്ട് ‘ദീദിർ ബീഗം മോഡൽ’; പരാതികൾ കേന്ദ്രശ്രദ്ധയിലെത്തിച്ച് ഗവർണർ ആനന്ദബോസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 04:48 pm IST
inIndia

കൊൽക്കത്ത: ബംഗാളിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റി രാഷ്‌ട്രീയലക്ഷ്യത്തോടെ ജനസംഖ്യ സന്തുലിതാവസ്ഥ അട്ടിമറിക്കുന്നുവെന്ന പരാതി സംബന്ധിച്ച് ഗവർണർ ഡോ. സി.വി. ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.

അടുത്തിടെ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ഗവർണർ നടത്തിയ സന്ദർശനവേളയിൽ ലോക്സഭാംഗം ജ്യോതിർമയ് സിംഗ് മഹാതോ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ബന്ധപ്പട്ടവരിൽ നിന്ന് വിശദവിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആനന്ദബോസ് കഴിഞ്ഞ ഡൽഹിയാത്രയിൽ ആഭ്യന്തരമന്ത്രിയെക്കണ്ട് ചർച്ച നടത്തിയത്.

രാഷ്‌ട്രീയ ലക്ഷ്യത്തോടെ അതിർത്തി ജില്ലകളിൽ കൃത്രിമമായി ജനസംഖ്യ സന്തുലിതാവസ്ഥ അട്ടിമറിക്കുന്നതിന് തൃണമൂൽ കോൺഗ്രസ്സ് “ദീദിർ ബീഗം മോഡൽ” എന്ന പേരിൽ ആസൂത്രിത ശ്രമം നടത്തുന്നതായാണ് ലോക്‌സഭാംഗം ജ്യോതിർമയ് സിംഗ് മഹാതോ ബംഗാൾ ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ പരാതിപ്പെട്ടത്.

വിവാഹം, തൊഴിൽ, പഠനസഹായം, ഉദ്യോഗക്കയറ്റം മുതലായവ വാഗ്ദാനം ചെയ്ത് ഒരു വിഭാഗം പെൺകുട്ടികളെ, വിശേഷിച്ച് പട്ടികജാതി, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വ്യാപകമായ തോതിൽ മതം മാറ്റുന്നതായാണ് പരാതി. ഇതേപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്ന് ലോക്‌സഭാംഗം നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണകക്ഷിയുടെ വിദ്യാർത്ഥി വിഭാഗം  യൂണിയനുകളെ നിയന്ത്രിക്കാൻ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി നേതാക്കളെ തന്ത്രപരമായി നിയോഗിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. ഈ വിദ്യാർത്ഥി നേതാക്കൾ പെൺകുട്ടികളെ, പ്രത്യേകിച്ച് അക്കാദമികവും രാഷ്‌ട്രീയവുമായ ഉന്നമനത്തിന് ആഗ്രഹിക്കുന്നവരെ, ഗ്യാരണ്ടീഡ് സെലക്ഷൻ, മുൻഗണനാ പ്രവേശനം പോലുള്ള പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്താണ് മതം മാറ്റുന്നതെന്ന് ആരോപണമുയർന്നിരുന്നു.

അനധികൃത കുടിയേറ്റക്കാർക്കു ഇന്ത്യൻ പൗരത്വം ലഭിക്കാൻ സഹായം വാഗ്ദാനം ചെയ്തും ഫത്‌വകൾ പുറപ്പെടുവിച്ചും വിവാഹസിൻഡിക്കേറ്റുകൾ സ്ഥാപിച്ചും സർക്കാർ ജോലി വെച്ചുനീട്ടിയും ഭരണപക്ഷം ന്യുനപക്ഷ വോട്ട് അടിത്തറ വികസിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണെന്ന് അതിർത്തിഗ്രാമസന്ദർശനവേളയിൽ ഉണ്ടായ പരാതിപ്രവാഹത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ വിവരശേഖരണം നടത്തിയത്.

സന്ദേശ്ഖലി അടക്കമുള്ള അതിർത്തിപ്രദേശങ്ങളിൽ ഭരണകക്ഷിക്കുണ്ടായ ക്ഷീണം മാറ്റാനും വർഗീയചേരിതിരിവ്‌ സൃഷ്ടിക്കുന്ന വിഘടനപ്രവർത്തനങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ മറികടക്കാനുമുള്ള ഭരണകക്ഷിയുടെ തന്ത്രപരമായ നീക്കമായാണ് “ദീദിർ ബീഗം മോഡൽ” പ്രവർത്തനങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്.

Tags: Amith shaBengalDidir Begum Model
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

പുതിയ വാര്‍ത്തകള്‍

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.