തിരുവനന്തപുരം: നിറത്തിന്റ പേരില്‍ വിവേചനം നേരിടുന്നുവെന്ന ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചില് കേരളത്തില്‍ നിലനില്‍ക്കുന്ന നിന്ദ്യമായ സാമൂഹ്യ തിന്മയെയാണ് വെളിച്ചത്തു കൊണ്ടുവന്നതെന്ന് കുമ്മനം രാജശേഖരന്. നിറത്തിന്റ പേരില്‍ തന്നെ അവഹേളിച്ചവരുടെ പേരുവിവരം വെളിപ്പെടുത്തുവാന്‍ ചീഫ് സെകട്ടറി തയ്യാറാവണം. ഫേസ് ബുക്ക് പോസ്റ്റില്‍ കുമ്മനം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഭരണ സിരാ കേന്ദ്രത്തിലെ ഏറ്റവും ഉന്നത ഭരണാധികാരി പോലും വര്ണ്ണവെറിയന്മാരുടെ അവഹേളനത്തിന് ഇരയായ സംഭവം പരിഷ്കൃത കേരളസമൂഹത്തിന് സഹിക്കാവുന്നതിനും അപ്പുറമാണെന്നും കുമ്മനം പറഞ്ഞു.
സാമൂഹ്യ അസമത്വത്തിനെതിരെ ഐതിഹാസിക ജനമുന്നേറ്റം നടന്ന വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും വര്‍ണ്ണവിവേചനത്തിന്റെ മലീമസമായ അവശേഷിപ്പുകള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഞെട്ടിപ്പിക്കുന്നതാണ്.
നിറത്തിന്റ പേരില്‍ തന്നെ അവഹേളിച്ചവരുടെ പേരുവിവരം വെളിപ്പെടുത്തുവാന്‍ ചീഫ് സെകട്ടറി തയ്യാറാവണം. അവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ആര്‍ജവം കാട്ടണം.. വര്‍ണ്ണവെറിയുടെ പേരില്‍ ഇനി ആരും അവഹേളിക്കാനോ ഇരകളാവാനോ പാടില്ല. . നിറത്തിന്റെ പേരില്‍ ഒരു പൗരന്റേയും അന്തസും അഭിമാനവും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. . ഭരണഘടനാദത്തമായസാമൂഹ്യ സമത്വാവകാശം ചോദ്യം ചെയ്യപ്പെടുന്ന നിമിഷം രാഷ്ട്രത്തിന്റെ നിലനില്‍പ്പു പോലും അപകടത്തിലാകുമെന്ന തിരിച്ചറിവ് ഏവര്‍ക്കു മുണ്ടാകണം. കുമ്മനം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: