മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിക്കാന്‍ കുനാല്‍ കമ്രയെ പ്രേരിപ്പിച്ചതാര് എന്ന് കണ്ടെത്താന്‍ സ്റ്റാന്‍ഡപ് കൊമേഡിയനായ കുനാല്‍ കമ്രയുടെ ഫോണ്‍ രേഖകളും ബാങ്ക് സ്റ്റേറ്റ് മെന്‍റും പരിശോധിക്കാന്‍ മുംബൈ പൊലീസ്. ദില്‍ തോ പാഗല്‍ ഹെ എന്ന പാട്ട് പാടിയ ശേഷം ഏക്നാഥ് ഷിന്‍ഡെയെ വഞ്ചകന്‍ എന്ന് വിളിച്ചതിന് കാരണം കാണിക്കാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പരാമര്‍ശത്തിന് മാപ്പ് പറയണമെന്ന മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളയുകയും വീണ്ടും പരിഹാസ കമന്‍റുകള്‍ ആവര്‍ത്തിക്കുകയും ചെയ്ത കുനാല്‍ കമ്ര ഇപ്പോള്‍ തമിഴ്നാട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ഇയാളുടെ ഫോണ്‍ റേഞ്ച് കാണിക്കുന്നത് ഇദ്ദേഹം തമിഴ്നാട്ടിലാണെന്നാണ്. ഏക്നാഥ് ഷിന്‍ഡേയ്‌ക്കെതിരെ മാത്രമല്ല, എന്‍സിപിയുടെ പിളര്‍പ്പിനേയും ശിവസേനയിലെ പിളര്‍പ്പിനെയും പരിഹസിച്ചുകൊണ്ടും കുനാല്‍ കമ്ര ഈ കോമഡി ഷോയില്‍ രാഷ്‌ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
കുനാല്‍ കമ്ര ഏക്നാഥ് ഷിന്‍ഡെയെ വഞ്ചകന്‍ എന്ന് വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചതോടെയാണ് ശിവസേന പ്രവര്‍ത്തകര്‍ യുണികോണ്ടിനെന്‍റല്‍ ഹോട്ടലിന് മുന്നില്‍ കുനാല്‍ കമ്രയുടെ ഷോ നടത്താന്‍ ഒരുക്കിയ ഹാബിറ്റാറ്റ് കോമഡി ക്ലബ് അടിച്ചു തകര്‍ത്തത്. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട കുനാല്‍ കമ്ര തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇപ്പോള്‍ അവിടെയിരുന്നാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്റ്റാലിന്‍ സര്‍ക്കാരാണ് കുനാല്‍ കമ്രയ്‌ക്ക് തണലേകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: