നാഗ്പൂർ : മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ ഔറംഗസേബിന്റെ ശവക്കല്ലറ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെതിരെ നടന്ന കലാപവുമായി ബന്ധപ്പെട്ട് രണ്ട് മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ അറസ്റ്റിൽ. പാർട്ടി ഭാരവാഹികളായ ഹമീദ് എഞ്ചിനീയർ, മുഹമ്മദ് ഷഹ്‌സാദ് ഖാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ ആസൂത്രിതമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തെറ്റായ വിവരങ്ങളുടെ ഉറവിടങ്ങൾ അധികൃതർ തിരിച്ചറിയുകയും ഇവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ആകെ 105 പേരോളം അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം അറസ്റ്റിലായവരിൽ 12 പേർ പ്രായപൂർത്തിയാകാത്തവരാണ്.
അതേ സമയം പാർട്ടിയുടെ സിറ്റി പ്രസിഡന്റ് ഫഹീം ഖാന്റെ അറസ്റ്റിനെക്കുറിച്ച് ഒരു വാർത്താ ചാനലിനോട് സംസാരിക്കവെ ഹമീദ് എഞ്ചിനീയർ, തന്റെ പാർട്ടിക്ക് കലാപത്തിൽ പങ്കില്ലെന്ന് അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: