തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്ന് അവര്‍ പറഞ്ഞു. തന്നെ ലക്ഷ്യമിട്ട് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്ന ചിലരെ തനിക്കറിയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു
ഇനി ബിജെപിയിൽ ശോഭാ സുരേന്ദ്രൻ എന്താണ് എന്ന് ചോദിച്ച മാദ്ധ്യമപ്രവർത്തകനും അവർ കൃത്യമായ മറുപടി നൽകി. എന്തുകൊണ്ടാണ് തന്നോടുമാത്രം ഈ ചോദ്യം , മറ്റേതെങ്കിലും ബിജെപി നേതാക്കളോട് ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നില്ലല്ലോയെന്നും ശോഭയ്‌ക്ക് മാത്രം പ്രത്യേകതയെന്താണെന്നും അവർ പറഞ്ഞു. തനിക്കെന്താ കൊമ്പുണ്ടോയെന്നും അവർ പരിഹാസരൂപേണ ചോദിച്ചു. ഞങ്ങളുടെ പുതിയ അദ്ധ്യക്ഷൻ ചാർജെടുക്കുന്ന വേളയിൽ ഇതിനകത്ത് എന്തെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ചില മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
തന്നെ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നില്ല. ചില തല്‍പ്പര കക്ഷികള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ മയക്കുമരുന്നിനെതിരേയുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു ഞാന്‍. എന്താണ് നിങ്ങള്‍ അതെക്കുറിച്ച് വാര്‍ത്ത നല്‍കാതിരുന്നത്? ചില തല്‍പ്പര കക്ഷികള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. – ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: