ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കേരളത്തിലെ ഹിന്ദുക്കൾക്കും, ക്രിസ്ത്യാനികൾക്കുമെതിരെ പരസ്യമായ കൊലവിളി 10 വയസുകാരൻ നടത്തിയത്. ആലപ്പുഴയിൽ നടന്ന റാലിക്കിടെയാണ് കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചത്. കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് കേസെടുത്തത്.
‘അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നായിരുന്നു” പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങൾ. ഹിന്ദു മതസ്ഥർ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യൻ മതവിശ്വാസികൾ ഉപയോഗിക്കുന്നത്. ആലപ്പുഴ നഗരത്തിൽ ജനമഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങൾ.
ഇപ്പോഴിതാ അതേ രീതിയിൽ ഒരു കുട്ടി പരസ്യമായി ഹിന്ദുക്കളുടെ ശിരസ് ഛേദിക്കുമെന്ന കൊലവിളിയുമായാണ് എത്തിയിരിക്കുന്നത് . ഈ വീഡിയോയിൽ ആ കുട്ടി പറയുന്നത് 15 മിനിറ്റിനുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നാഗ്പൂരിൽ വെച്ച് കണ്ടു എന്നാണ്. ഇനി അടുത്ത തവണ നമ്മൾ മുഴുവൻ പോരാട്ടവും ഒറ്റയടിക്ക് നടത്തും. നിങ്ങളുടെ കഴുത്ത് ഉടനെ തന്നെ വെട്ടും. നമ്മൾ ഒറ്റയടിക്ക് ഹിന്ദുക്കളെ തുടച്ചുനീക്കും – എന്നും ആ വീഡിയോയിൽ പറയുന്നു. കലാപം നടന്ന നാഗ്പൂരിൽ നിന്നുള്ളതാണ് ദൃശ്യമെന്നാണ് സൂചന . നാഗ്പൂർ പോലീസിനെ ടാഗ് ചെയ്ത് പലരും ഈ വീഡിയോ പങ്ക് വച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: