ബംഗളൂരു: രാജ്യത്ത് 83,129 നിത്യശാഖകള്‍ നടക്കുന്നതായി ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട്. ആഴ്ചയില്‍ ഒരുതവണ നടക്കുന്ന 32,147 മിലനുകളും മാസത്തില്‍ നടക്കുന്ന 12,091 സംഘമണ്ഡലിയും രാജ്യത്തുണ്ട്. ആകെ 1,27,367 ശാഖകളാണ് രാജ്യത്ത് നടക്കുന്നതെന്നും ഒരുവര്‍ഷം കൊണ്ട് പതിനായിരം ശാഖകള്‍ വര്‍ദ്ധിച്ചതായും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ ബെംഗളൂരു ചെന്നേനഹള്ളി ജന സേവാ വിദ്യാകേന്ദ്രത്തില്‍ ആര്‍ എസ് എസ് അഖില ഭാരതീയ പ്രതിനിധിസഭയ്‌ക്ക് തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെയും ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണ് എബിപിഎസ് ആരംഭിച്ചത്. 1,482 പ്രതിനിധികള്‍ എബിപിഎസില്‍ പങ്കെടുക്കുന്നുണ്ട്. അന്തരിച്ച നിരവധി പ്രമുഖര്‍ക്ക് പ്രതിനിധിസഭ ആദരാഞ്ജലി അര്‍പ്പിച്ചു.
ബംഗ്ലാദേശിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികള്‍ പ്രതിനിധിസഭ ചര്‍ച്ച ചെയ്യുമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് മുകുന്ദ്ജി മാധ്യമങ്ങളെ അറിയിച്ചു. മെയ്‌തേയികളിലും കുക്കികളിലും ആര്‍എസ്എസ് പ്രവര്‍ത്തകരുണ്ടേന്നും അതിനാല്‍ തന്നെ ഇരുകൂട്ടരേയും സമാധാന പാതയിലേക്ക് എത്തിക്കാന്‍ ആര്‍എസ്എസ് നിരന്തരം ശ്രമിക്കുന്നു. നിരവധി മീറ്റിംഗുകള്‍ സംഘം ഇതിനകം നടത്തുകയും സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം ചെറിയ തോതില്‍ തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. മണിപ്പൂരില്‍ നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളും സംഘം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: