കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായ കേസിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ അമ്മയുടെ ആൺസുഹൃത്താണെന്നാണ് വിവരം.
കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ലോറി ഡ്രൈവറായ പ്രതി 2023 ജൂൺ മുതൽ കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് വിവരം. പീഡനത്തിനിരയായ കുട്ടി സഹപാഠിക്കെഴുതിയ കത്ത് സഹപാഠി അധ്യാപികയ്‌ക്ക് കൈമാറുകയായിരുന്നു. അധ്യാപികയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. കുറുപ്പംപടിക്കടുത്ത് വാടകയ്‌ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണു പീഡനത്തിന് ഇരയായത്.
ലോറി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. അമ്മ ഇല്ലാതിരുന്ന സമയത്ത് പീഡനത്തിന് ഇരയാക്കിയതെന്ന് പറയുന്നത്. എന്നാൽ അമ്മയുടെ അറിവോടെയാണോ പീഡനം നടന്നതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: