ചെന്നൈ : നടനും തമിഴഗ വെട്രി കഴകം പാർട്ടി നേതാവുമായ വിജയ്‌ക്കെതിരെ തമിഴ്‌നാട് രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ . ടാസ്മാക് ക്രമക്കേടിനെതിരെയുള ബിജെപിയുടെ പ്രതിഷേധത്തെ അവഹേളിച്ച വിജയ് വർക്ക് ഫ്രം ഹോം രാഷ്‌ട്രീയമാണ് നടത്തുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.
സ്കൂൾ കുട്ടികളെപ്പോലെയാണ് ടിവികെ രാഷ്‌ട്രീയം . വിജയ് ആണെങ്കിൽ ഒരു സിനിമാ ഷൂട്ടിലാണെന്ന മട്ടിൽ പെരുമാറുന്നു . നടിമാരോടൊപ്പം നൃത്തം ചെയ്യാൻ മാത്രമേ വിജയിക്ക് അറിയൂ. എന്നിട്ട് കുറച്ച് പ്രസ്താവനകളും പുറത്തിറക്കുന്നു. നിങ്ങൾ സിനിമകളിൽ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യും, പിന്നെ ടാസ്മാക്കിനെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് ആരാണ് അവകാശം നൽകിയത്?
മാസ്റ്റർ’ എന്ന സിനിമയിലെ നിങ്ങളുടെ കഥാപാത്രം എന്തായിരുന്നു? ഒരു ദിവസം തൊപ്പി ധരിച്ചുകൊണ്ടും, ഇഫ്താർ പരിപാടി നടത്തിയതുകൊണ്ടും, ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് അവകാശപ്പെട്ടതുകൊണ്ടും ഒന്നും മാറില്ല. ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം?സിനിമാ സെറ്റിലിരുന്ന് പ്രസ്താവനകൾ നടത്താതെ കളത്തിലിറങ്ങണം. എനിക്ക് തിരിച്ചും സംസാരിക്കാം, പക്ഷേ ഞാൻ മാന്യത പാലിച്ചിട്ടുണ്ട്. ഒരു പ്രസ്താവനയ്‌ക്ക് പിന്നിൽ ഒരു കാരണമുണ്ടാകണം. നടിമാരോടൊപ്പം നൃത്തം ചെയ്യുമ്പോൾ ഞാൻ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നുണ്ടോ . ആരാണ് നാടകം കളിക്കുന്നത്? ബിജെപിയോ വിജയോ? വിജയും ടിവികെയും നാടകം കളിക്കുന്നു. അദ്ദേഹം ഡിഎംകെയുടെ ബി ടീമാണ് ‘ അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക