തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. സംസ്ക്കാരം പിന്നീട്.
ആലപ്പുഴയിലെ മങ്കൊമ്പില്‍ ജനിച്ച അദ്ദേഹം ഇരുനൂറോളം സിനിമകളിലായി എഴുനൂറിലധികം സിനിമാ ഗാനങ്ങളെഴുതിയിട്ടുണ്ട്. ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി തുടങ്ങിയ നിരവധി പ്രശസ്ത ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. അടിയന്തരാവസ്ഥക്കാലത്ത് തെമ്മാടി വേലപ്പന് എന്ന സിനിമയില്‍ എഴുതിയ ശൃശങ്കു സ്വര്‍ഗ്ഗത്തെ തമ്പുരാട്ടി, ത്രിശൂലം ഇല്ലാത്ത തമ്പുരാട്ടി എന്ന ഗാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെന്ന തരത്തില്‍ പ്രചരിക്കുകയും സമരക്കാര്‍ മുദ്രാവാക്യമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ബാഹുബലി, മഗധര, ആര്‍ആര്‍ആര്‍ തുടങ്ങിയ തെലുങ്കു സിനിമകളിലെ പാട്ടുകള്‍ക്ക് മലയാള വരികള്‍ നല്‍കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: