സ്‌പെയിന്‍: ആറ് വര്‍ഷം ഓഫീസില്‍ നിന്ന് മുങ്ങി നടന്നിട്ടും ആരും കണ്ടുപിടിക്കാതിരുന്ന ജോക്വിന്‍ ഗാര്‍സിയ സൂപ്പര്‍വൈസറാണ് സ്‌പെയിനിലെ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ വാര്‍ത്താ താരം. ഇത്രയും കാലം അദ്‌ദേഹത്തിന് മുഴുവന്‍ ശമ്പളവും ലഭിച്ചു. ഒടുവില്‍ 20 വര്‍ഷത്തെ സേവനത്തെ ആദരിക്കാന്‍ സ്ഥാപനം തയ്യാറായപ്പോഴാണ് കള്ളി വെളിച്ചത്തായത്. സ്‌പെയിനിലെ കാഡിസില്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ജോക്വിന്‍ . ജലശുദ്ധീകരണ പ്ലാന്റിലെ കെട്ടിട സൂപ്പര്‍വൈസറായിട്ടായിരുന്നു ജോലി. ജോലിയുടെ സമ്മര്‍ദ്ദം കൂടിയപ്പോള്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനോ, ജോലി ഉപേക്ഷിക്കാനോ ജോക്വിന്‍ തയ്യാറായില്ല. പകരം ഓഫീസില്‍ വരവു നിര്‍ത്തി.
മേലുദ്യോഗസ്ഥതലത്തിലെ അശ്രദ്ധ മൂലം ആരും അതു കണ്ടുപിടിച്ചില്ലെന്നതാണ് രസകരം.
20 വര്‍ഷം പിന്നിട്ടവരെ ആദരിക്കുന്നതിനായി പട്ടിക തയ്യാറാക്കിയപ്പോഴാണ് ശമ്പളപ്പട്ടികയില്‍ ജോലി ചെയ്യാത്ത ഒരാളുണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ 30,000 ഡോളര്‍ തിരിച്ചടയ്‌ക്കാന്‍ ഉത്തരവിട്ടിരിക്കയാണ് സ്ഥാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: