മാഡ്രിഡ് : വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചൊവ്വാഴ്ച സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസുമായി ചർച്ച നടത്തി. ഉഭയകക്ഷി പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക, ആഗോള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ജയശങ്കർ സ്പെയിനിൽ എത്തിയത്.
പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസുമായി മാഡ്രിഡിൽ ഫലപ്രദമായ കാഴ്ചപ്പാടുകളുടെ കൈമാറ്റം നടന്നതായി അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ആദ്യദിവസം സ്പെയിൻ-ഇന്ത്യ കൗൺസിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു സെഷനിൽ ജയശങ്കർ പങ്കെടുത്തു. പരിപാടിയിൽ സ്പാനിഷ് പ്രതിരോധ മന്ത്രി ജോസ് മാനുവൽ അൽബാരെസും അദ്ദേഹത്തോടൊപ്പം ചേർന്നു.
‘മാറുന്ന ലോകത്തിനായുള്ള തന്ത്രപരമായ സഖ്യങ്ങൾ: 21-ാം നൂറ്റാണ്ടിലെ സ്പെയിനും ഇന്ത്യയും’ എന്ന സെഷനിൽ പ്രക്ഷുബ്ധമായ ലോകത്ത് ഇന്ത്യ-സ്പെയിൻ സഹകരണത്തെ ഏറെ പ്രസക്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കൂടാതെ യൂറോപ്പ് മെഡിറ്ററേനിയൻ, ലാറ്റിൻ അമേരിക്ക എന്നിവയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് സ്പെയിൻ ഒരു പങ്കാളി കൂടിയാണ്. ഈ സാധ്യതകൾ തിരിച്ചറിയുന്നതിനും ഇന്ത്യ-സ്പെയിൻ ബന്ധങ്ങളുടെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്നതിനും നമ്മുടെ സർക്കാരുകളും ബിസിനസുകളും സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യ മന്ത്രി എന്ന നിലയിൽ ജയ്ശങ്കറിന്റെ ആദ്യ സ്പെയിൻ സന്ദർശനമാണിത്. സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് ഇന്ത്യ സന്ദർശിച്ച് ഏകദേശം രണ്ടര മാസത്തിന് ശേഷമാണ് വിദേശകാര്യമന്ത്രിയുടെ ഈ സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: