ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകനും ഓസ്കാർ ജേതാവുമായ എ.ആർ റഹ്മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഡോക്ടർമാർ ആൻജിയോഗ്രാം നടത്തുകയാണ്.
അതേസമയം, വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിന് കഴുത്ത് വേദന അനുഭവപ്പെട്ടതായും പരിശോധനക്കായി പോയതാണെന്നും മറ്റ് ചില വൃത്തങ്ങൾ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ടു ചെയ്തു. ഉച്ചയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: