Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടെണ്ടര്‍ നടപടി പരിഷ്‌കരണം; ഊരാളുങ്കലിന് നിര്‍മാണമേഖല തീറെഴുതാന്‍ കരാറുകാര്‍ക്കുമേല്‍ പുതിയ നിയമം

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Mar 14, 2025, 12:57 pm IST
in Kerala

പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഊരാളുങ്കലിന് തീറെഴുതുന്നതിന്റെ ഭാഗമായി കരാറുകാര്‍ക്ക് മേല്‍ പുതിയ നിയമ വ്യവസ്ഥകളുമായി സര്‍ക്കാര്‍. ടെണ്ടര്‍ നടപടി പരിഷ്‌കരണം എന്ന പേരില്‍ ഈ മാസം മൂന്നിന് പ്രഖ്യാപിച്ച നിയമപ്രകാരം (ജി.ഒ നമ്പര്‍ എം.എസ് 19/ 2025) ടെണ്ടര്‍ ലഭിച്ചു കഴിയുന്നതു മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും കരാറുകാരന്‍ ചെയ്യണം. യൂട്ടിലിറ്റി, ഷിഫ്റ്റിങ് സംബന്ധിച്ച കാര്യങ്ങളാണ് ഇതില്‍ ഏറെ വിചിത്രം. നിര്‍മാണ മേഖലയില്‍ തടസമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍, ലൈനുകള്‍, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈനുകള്‍, ടെലഫോണ്‍ പോസ്റ്റുകള്‍, കേബിളുകള്‍ എന്നിവയെല്ലാം അതത് വകുപ്പുകളെ ഉപയോഗിച്ച് മാറ്റുന്ന ജോലികള്‍ കരാറുകാരന് മേല്‍ നിക്ഷിപ്തമാണ്. സര്‍ക്കാരോ വ്യക്തികളോ കൈയേറിയ ഭൂമി പോലും ഒഴിപ്പിച്ചെടുക്കാന്‍ കരാറുകാരനാണ് ബാധ്യത.

ഇതുവരെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് വൈദ്യുതി പോസ്റ്റുകള്‍ അടക്കമുള്ളവ മാറ്റി തടസങ്ങള്‍ ഒഴിവാക്കേണ്ട ചുമതല സര്‍ക്കാരിനായിരുന്നു. ഇത്തരം തടസങ്ങള്‍ ഉള്ളപ്പോള്‍ അത് പരിഹരിക്കുന്നതുവരെ നിര്‍മാണ കാലാവധി നീട്ടുമായിരുന്നു. ഇനി അതുണ്ടാവില്ല. മാത്രമല്ല, കാലാവധിക്കുള്ളില്‍ പണികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഉത്തരവാദിത്തം കരാറുകാരന്റെ തലയിലാകും. ടെര്‍മിനേഷന്‍, കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ശിക്ഷാനടപടികളാണ് വ്യവസ്ഥയിലുള്ളത്.

എസ്റ്റിമേറ്റില്‍ പണം വകയിരുത്തിയിട്ടില്ലെങ്കില്‍ റിവൈസ് എസ്റ്റിമേറ്റ് പാസാക്കി എടുക്കാന്‍ കരാറുകാരന്‍ തന്നെ മുന്നിട്ടിറങ്ങണം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. പണം അപര്യാപ്തമാണെങ്കില്‍ നഷ്ടം സഹിക്കണം. കഠിന വ്യവസ്ഥകള്‍ വന്നതോടെ പുതിയ പദ്ധതികളില്‍ നിന്നും മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കരാറുകാര്‍. വമ്പന്‍ കമ്പനികള്‍ക്ക് സര്‍ക്കാരിന് നേരിട്ട് കരാര്‍ നല്‍കാന്‍ ഇത് വഴിയൊരുക്കും.

വന്‍കിട റോഡ് നിര്‍മാണ പദ്ധതികള്‍ അടക്കമുള്ളവയില്‍ നിന്നും സര്‍ക്കാര്‍ കരാറുകാരെ ഒഴിവാക്കി പകരം ഊരാളുങ്കലിനെ പോലുള്ള കുത്തകകള്‍ക്ക് നിര്‍മാണമേഖല കൈമാറുക എന്നതാണ് ലക്ഷ്യം. ഊരാളുങ്കലിനെ പോലുള്ള കമ്പനികള്‍ ഇത്തരം പണികള്‍ ഏറ്റെടുത്ത് നിലവിലുള്ള കരാറുകാര്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കാനാണ് സാധ്യത. സര്‍ക്കാരിനും സാധാരണ കരാറുകാര്‍ക്കും ഇടയിലുള്ള ഏജന്‍സിയായി ഊരാളുങ്കലിനെ പോലുള്ളവര്‍ മാറും. വന്‍ തുകയ്‌ക്ക് നേരിട്ട് കരാര്‍ എടുക്കാനും അധിക ചെലവില്ലാതെ സമയബന്ധിതമായി ഉപകരാറുകാരെ ഉപയോഗിച്ച് പദ്ധതി പൂര്‍ത്തീകരിക്കാനും ഇതുമൂലം സാധിക്കും. പണവും പ്രസക്തിയും ഊരാളുങ്കലിന് സ്വന്തമാകുമ്പോള്‍ നഷ്ടം സഹിക്കേണ്ടി വരിക കരാറുകാരായിരിക്കും.

സര്‍ക്കാര്‍ ഉത്തരവിന് മുന്നോടിയായി കഴിഞ്ഞമാസം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മരാമത്ത് മാന്വലും കരാര്‍ വ്യവസ്ഥകളും പരിഷ്‌കരിക്കുന്നതിനായി സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഒപ്പം കരാറുകാരുമായി മരാമത്ത് എന്‍ജിനീയര്‍മാര്‍ മാരത്തോണ്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ദോഷമല്ലാത്ത വ്യവസ്ഥകള്‍ കരാറുകാര്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ ഒരിക്കല്‍ പോലും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതെന്ന ആരോപണം ശക്തമാണ്.

Tags: constructionUralungal Labour Societynew lawContractorstender process
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.