Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയിലും ഇനി അതിവേഗ ഇന്റര്‍നെറ്റ്; സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ട് എയര്‍ടെല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 12:21 pm IST
inBusiness

ന്യൂ‍ഡല്‍ഹി: ഇന്ത്യയില്‍  അതിവേഗ ഇന്റര്‍നെറ്റായ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും ഭാരതി എയര്‍ടെല്ലും കരാര്‍ ഒപ്പിട്ടു. എയര്‍ടെല്ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. ഇന്റര്‍നെറ്റ് സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്പേസ്എക്സിന്റെ അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ബിസിനസുകള്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് പുറമെ, ഗ്രാമീണമേഖലകളിലെ സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഉള്‍പ്രദേശങ്ങളിലേക്ക് ഉള്‍പ്പടെ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് സ്റ്റാര്‍ലിങ്ക് ഉപയോഗിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും തീരുമാനമാകേണ്ടതുണ്ട്. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമം എന്ന് എയർടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു. സ്പെയ്സ്‌ എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി മസ്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിനിടെ വിഷയം മസ്കുമായി ചര്‍ച്ചചെയ്തുവെന്നാണ് ധാരണ.

സ്റ്റാര്‍ലിങ്ക്സ്റ്റാര്‍ലിങ്ക് ഉപഗ്രഹസമൂഹത്തില്‍ ആറായിരത്തോളം ചെറിയ ഉപഗ്രഹങ്ങള്‍ ഉണ്ട്, ഓരോന്നിനും ഏകദേശം 260 കിലോഗ്രാം ഭാരമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 550 കിലോമീറ്റര്‍ ഉയരത്തില്‍ താരതമ്യേന താഴ്ന്ന ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. 3236 ഉപഗ്രഹങ്ങള്‍ ഈ വര്‍ഷം വിന്യസിക്കാനാണ് സ്പേസ് എക്സ് പദ്ധതിയിടുന്നത്.

ഭൂമിയുടെ ഉപരിതലത്തിന് മുകളിലായി തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ വിശാലമായ കവറേജ്, ഇന്റര്‍നെറ്റ് വേഗത, മികച്ച സേവനം എന്നിവ ഉറപ്പാക്കാന്‍ സ്റ്റാര്‍ലിങ്കിലൂടെ കഴിയും.

സ്റ്റാര്‍ലിങ്ക് ഇതിനകം നിരവധി രാജ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, വീഡിയോ കോളുകള്‍ എന്നിവയേയും മറ്റും പിന്തുണയ്‌ക്കാന്‍ കഴിവുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിന് ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാര്‍ലിങ്ക്.

Tags: AirtelSpaceXhigh-speed internet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

World

ബഹിരാകാശ നിലയത്തിലെ അപൂർവ്വ ദൗത്യം; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിൽ തിരിച്ചെത്തി

പുതിയ വാര്‍ത്തകള്‍

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.