Kerala

ശ്രീകുമാരന്‍ തമ്പിയെ ക്ലീഷേ എന്ന് വിമര്‍ശിച്ചത് മുതല്‍ കഷ്ടകാലം….ആശാ വര്‍ക്കര്‍മാരെ പിന്തുണച്ച കവി സച്ചിദാനന്ദന്റെ തല ഉരുളുമോ?

ശ്രീകുമാരന്‍ തമ്പി കേരളത്തെക്കുറിച്ച് എഴുതിയ കവിത ക്ലീഷേ ആയിപ്പോയതിനാല്‍ തള്ളിക്കളഞ്ഞു എന്ന പ്രസ്താവിച്ചതുമുതല്‍ തുടങ്ങിയതാണ് കേരള അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദന്‍റെ കഷ്ടകാലം. ജീവിതത്തില്‍ കവിതയും ഗാനങ്ങളുമെഴുതി ജീവിതം സാര്‍ത്ഥകമാക്കിയ പുണ്യാത്മാവിനെ വിമര്‍ശിച്ചതിന്‍റെ ദൈവകോപം എന്നേ സച്ചിദാനന്ദന്‍റെ ഈ പതനത്തെക്കുറിച്ച് പറയേണ്ടൂ.

Published by

തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി കേരളത്തെക്കുറിച്ച് എഴുതിയ കവിത ക്ലീഷേ ആയിപ്പോയതിനാല്‍ തള്ളിക്കളഞ്ഞു എന്ന പ്രസ്താവിച്ചതുമുതല്‍ തുടങ്ങിയതാണ് കേരള അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദന്റെ കഷ്ടകാലം. ജീവിതത്തില്‍ കവിതയും ഗാനങ്ങളുമെഴുതി ജീവിതം സാര്‍ത്ഥകമാക്കിയ പുണ്യാത്മാവിനെ വിമര്‍ശിച്ചതിന്റെ ദൈവകോപം എന്നേ സച്ചിദാനന്ദന്റെ ഈ പതനത്തെക്കുറിച്ച് പറയേണ്ടൂ.

പിന്നീടാണ് അദ്ദേഹത്തെ മറവി രോഗം ബാധിച്ചിട്ടുണ്ടെന്ന പരസ്യപ്രഖ്യാപനം അദ്ദേഹം തന്നെ നടത്തിയത്. സച്ചിദാനന്ദന്‍ ശ്രീകുമാരന്‍ തമ്പിയെ വിമര്‍ശിച്ചതിന് ശേഷമാണ് കവയിത്രി വിജയലക്ഷ്മി ശ്രീകുമാരന്‍ തമ്പിയെ കവികളുടെ കവി എന്ന് വിശേഷിപ്പിച്ചത്. സച്ചിദാന്ദനെതിരെ പരോക്ഷമായ ചില ശരങ്ങളും മാതൃഭൂമിയില്‍ എഴുതിയ ഈ ലേഖനത്തില്‍ വിജയലക്ഷ്മി തൊടുത്തിരുന്നു. ശ്രീകുമാരന്‍ തമ്പിയുടേത് ഒറിജിനല്‍ ഭാവനയുടെ സൗകുമാര്യം നിറഞ്ഞ സൃഷ്ടികളാണെന്നാണ് വിജയലക്ഷ്മി പറഞ്ഞുവെച്ചത്. ഇപ്പോഴിതാ ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമല്ലെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിന് കടകവിരുദ്ധമായ നിലപാട് എടുത്തിരിക്കുകയാണ് സച്ചിദാനന്ദന്‍. “ആശാവര്‍ക്കര്‍മാരുടെ സമരം ന്യായമാണ്. അസിസ്റ്റന്‍റ് മാര്‍ പോലെയാണ് ആശാ വര്‍ക്കര്‍മാര്‍ ജോലി തുടങ്ങിയത്. പിന്നീട് അവര്‍ക്ക് ഒരു പാട് ജോലികളും ചുമതലകളും കൂട്ടി. അതിനനുസരിച്ചുള്ള വേതനം അവരുടെ അവകാശമാണ്.”- ഇതായിരുന്നു സച്ചിദാനന്ദന്റെ പരസ്യപ്രസ്താവന. ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ വോയ് സ് ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്.

കുറച്ചുനാളായി അക്കാദമി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും സച്ചിദാനന്ദനെ മാറ്റേണ്ടതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിന് ഈ സംഭവം സച്ചിദാനന്ദനെ പുറത്താക്കാനുള്ള പിടിവള്ളഇയായേക്കുമെന്ന് ചിലര്‍ വിലയിരുത്തുന്നു. അക്കാദമി പ്രസിഡന്‍റ് കസേരയില്‍ നോട്ടമിട്ട് ഇരിക്കുന്ന ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റായ അശോകന്‍ ചെരുവിലിന് നറുക്ക് വീണേക്കുമെന്ന് ഇടത് ക്യാമ്പില്‍ ചിലര്‍ സൂചിപ്പിക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക