Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മിനി ലോകകപ്പ് ഫിനാലെ; ഐസിസി ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഭാരതം-ന്യൂസിലന്‍ഡ് മത്സരം ഉച്ചയ്‌ക്ക് 2.30ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 07:43 am IST
in Cricket

ദുബായ്: മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം തിരിച്ചുപടിക്കാന്‍ ഭാരതം ഇന്ന് ന്യൂസിലന്‍ഡിനെതിരെ. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 2.30ന് ഫൈനല്‍ പോര് തുടങ്ങും. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ഭാരതത്തിന്റെ വരവ്. ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ന്യൂസിലന്‍ഡും എത്തുന്നത്. ആ ഏക തോല്‍വി ഭാരതത്തോടായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇരുകൂട്ടരും കൊമ്പുകോര്‍ക്കാനിറങ്ങുമ്പോള്‍ മത്സരം പ്രവചനത്തിന് അതീതമാകുകയാണ്. രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം കരുത്തുറ്റവര്‍.

വേഗം കുറഞ്ഞ ദുബായ് പിച്ച്
വേഗത കുറഞ്ഞ വിക്കറ്റാണ് ദുബായിലേത്. ലീഗ് ഘട്ടത്തിലും സെമിയിലും നടന്ന മത്സരങ്ങളില്‍ നിന്നും വ്യത്യാസമുണ്ടാകാന്‍ സാധ്യത നന്നേ കുറവ്. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്. പക്ഷെ കാലാവസ്ഥയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ പതിവ് കാഴ്‌ച്ചകള്‍ മാറിമറിഞ്ഞെന്നും വരാം.

ഐസിസി നോക്കൗട്ടുകളില്‍ കിവീസിന് ആധിപത്യം
ഐസിസിയിലെ ഫൈനലുകളടക്കമുള്ള നോക്കൗട്ട് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനാണ് ആധിപത്യം. 2000 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അടക്കം മൂന്ന് കളികളില്‍ കിവീസ് ജയിച്ചപ്പോള്‍ 2023 ഏകദിന ലോകകപ്പ് സെമിയില്‍ മാത്രമാണ് ഭാരതത്തിന് അവരെ തോല്‍പ്പിക്കാന്‍ സാധിച്ചത്.

മാറ്റ് ഹെന്റി കളിക്കിറങ്ങുമെന്ന് പ്രതീക്ഷ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി മത്സരത്തിനിടെ ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ മാറ്റ് ഹെന്റിക്ക് പരിക്കേറ്റിരുന്നു. പക്ഷെ ഫൈനല്‍ മത്സരം മുടക്കേണ്ടിവരില്ലെന്നാണ് കിവീസ് ക്യാമ്പില്‍ നിന്നുയരുന്ന വാര്‍ത്തകള്‍. നിലവില്‍ മികച്ച ഫോമിലാണ് താരം. അതിനിടെയാണ് പരിക്ക് അലട്ടിയത്. അതിനാല്‍ ഫൈനല്‍ ഇലവനെ ടോസിന് തൊട്ടുമുമ്പേ നിശ്ചയിക്കൂ. നഥാന്‍ സ്മിത്തിനെ ഹെന്റിയുടെ പകരക്കാരനായി കരുതിവച്ചിട്ടുണ്ട്.

മികച്ച ഫോമില്‍ സാന്റ്‌നര്‍, ബ്രെയ്‌സ്‌വെല്‍
ദുബായ് പിച്ച് സ്പിന്നിനെ തുണയ്‌ക്കുന്നതാണ്. കിവീസ് സ്പിന്നര്‍മാരായ നായകന്‍ മിച്ചല്‍ സാന്റ്‌നറും മൈക്കല്‍ ബ്രെയ്‌സ്‌വെലും ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഭാരതത്തിന്റെ മധ്യനിരയെ ലക്ഷ്യമിട്ടാണ് കിവീസ് നായകന്‍ ഉള്‍പ്പെടെയുള്ള സ്പിന്‍ നിര ഒരുങ്ങുന്നത്.

ബാറ്റര്‍മാരും മികച്ച നിലയില്‍
കിവീസ് ബാറ്റര്‍മാരും ടൂര്‍ണമെന്റില്‍ മികവോടെയാണ് കളിച്ചുവരുന്നത്. കുറച്ചുകാലമായി മങ്ങി നിന്ന കെയ്ന്‍ വില്ല്യംസണ്‍ ഈ ടൂര്‍ണമെന്റോടുകൂടി ഫോമിലേക്കെത്തി. ഭാരതത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വില്ല്യംസണ്‍ ആയിരുന്നു ടോപ് സ്‌കോറര്‍.

അപൂര്‍വ്വ നേട്ടവുമായി രോഹിത്
വിവിധ ഐസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ എല്ലാത്തിലും ഭാരതത്തെ ഫൈനലിലെത്തിക്കാന്‍ സാധിച്ച അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഭാരത നായകന്‍ രോഹിത് ശര്‍മ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (2023),ലോകകപ്പ് (2023), ട്വന്റി20 ലോകകപ്പ് (2024) എന്നീ മൂന്ന് ചാമ്പ്യന്‍ഷിപ്പുകളില്‍ ടീമിനെ ഫൈനലിലെത്തിച്ചു. ഇപ്പോള്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും.

മാറ്റമില്ലാതെ ഭാരതം
ദുബായിലെ പിച്ചിന്റെ സ്വഭാവം ശരിക്കും മനസ്സിലാക്കി രണ്ട് പേസര്‍മാരും നാല് സ്പിന്നര്‍മാരുമായാകും ഇന്നും കളിക്കിറങ്ങുക. തുടരെ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കുല്‍ദീപ് യാദവിന് പകരം ഹര്‍ഷിത് റാണയെയോ അര്‍ഷദ്വീപിനോയെ പരിഗണിക്കുന്നതും ഭാരത ക്യാമ്പില്‍ ആലോചനയുണ്ട്. ഈ മാറ്റം സംഭവിച്ചില്ലെങ്കില്‍ മുഹമ്മദ് ഷമിക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയാകും ന്യൂബോള്‍ എറിയും.

ഭാരതം ഫൈനലിലേക്ക് എത്തിയത്

ഗ്രൂപ്പ് എയില്‍
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു
രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു
മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ചു
സെമിയില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു

ഫൈനലിന്റെ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി

ന്യൂസിലന്‍ഡ് ഫൈനലിലേക്ക് എത്തിയത്

ഗ്രൂപ്പ് എയില്‍
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 60 റണ്‍സിന് പരാജയപ്പെടുത്തി
രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു
മൂന്നാം മത്സരത്തില്‍ ഭാരതത്തിനോട് 44 റണ്‍സിന് തോറ്റു
സെമിയില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തോല്‍പ്പിച്ചു

ഫൈനലിന്റെ സാധ്യതാ ഇലവന്‍
വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയന്‍ വില്ല്യംസണ്‍, ടോം ലാതം(വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫില്ലിപ്‌സ്, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍(ക്യാപ്റ്റന്‍), കൈല്‍ ജാമീസണ്‍, വില്ല്യം ഓറൂര്‍ക്കെ, മാറ്റ് ഹെന്റി/നഥാന്‍ സ്മിത്ത്

 

Tags: India-New ZealandICC Champions Trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഭാരതഗാഥ

Cricket

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബംഗാൾ ഗവർണറുടെ അഭിനന്ദനം, ഒപ്പം രാജ്ഭവനിലേക്ക് ക്ഷണവും; ടീമിന്റെ ശ്രദ്ധേയമായ നേട്ടത്തിൽ അഭിമാനം: ഡോ.ആനന്ദ ബോസ്

Cricket

ടോസ് കളിക്കും ! ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ നാളെ

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.