ചെന്നൈ: സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ മൂന്ന് സിഐടിയു തൊഴിലാളികളെ തിരിച്ചെടുപ്പിച്ചത് വഴി സാംസങ്ങ് കമ്പനിയെ മുട്ടുകുത്തിച്ച് സിഐടിയു. ഇതോടെ ഇന്ത്യയില്‍ നിന്നും തെറ്റായ ഒരു സന്ദേശമാണ് മറ്റ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് സിഐടിയു നല്‍കിയിരിക്കുന്നത്. ഒരു മാസം നീണ്ടുനിന്ന സമരം പിന്‍വലിച്ചതായി സിഐടിയു പിന്തുണയുള്ള സാംസങ്ങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ (എസ് ഐ ഡബ്ല്യു യു) അറിയിച്ചു. ഫെബ്രുവരി അഞ്ച് മുതല്‍ ഏകദേശം 600 ജീവനക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരത്തിലായിരുന്നു.
സാംസങ്ങിന്റെ ഒരു ഉന്നതോദ്യോഗസ്ഥനെ നേരിട്ട് കാണാന്‍ വിലക്കുകള്‍ ലംഘിച്ച് യൂണിയന്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് മൂന്ന് പേരെ സസ്പെന്‍റ് ചെയ്തതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ ജീവനക്കാര്‍ കൂടുതല്‍ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ 20 പേരെക്കൂടി സസ്പെന്‍റ് ചെയ്തു. ഇവരുടെ 37 ദിവസത്തെ സമരത്തില്‍ സാംസങ്ങ് ഫാക്ടറിയിലെ ഉല്‍പാദനത്തെ ബാധിച്ചിരുന്നു. ഇന്ത്യയില്‍ വിറ്റഴിക്കുന്ന 1200 കോടി ഡോളറിന്റെ സാംസങ്ങ് ഉല്‍പന്നങ്ങളില്‍ അഞ്ചില്‍ ഒരു പങ്ക് ശ്രീ പെരുമ്പതൂരിലെ ഈ ഫാക്ടറിയില്‍ ആണ് ഉല്‍പാദിപ്പിക്കുന്നത്. ഫ്രിഡ്ജ്, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
ഇതോടെ ചൈനയ്‌ക്ക് പകരം ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗോള കമ്പനികളെ ക്ഷണിക്കുന്ന മോദിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സിഐടിയുവിന്റെ ഈ നീക്കം നല്‍കിയിരിക്കുന്നത്. മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക് വന്‍തിരിച്ചടിയാണ് ഈ നീക്കം. യുഎസ്, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മികച്ച കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഫാക്ടറികള്‍ ആരംഭിക്കാന്‍ പിഎല്‍ഐ സ്കീം വരെ മോദി നടപ്പാക്കിയിരുന്നത്. ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ നിര്‍മ്മിച്ചാല്‍ അവര്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കുന്നതാണ് ഈ പദ്ധതി. ഇതില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഒളിച്ചുകളിക്കുകയാണോ എന്നാണ് സംശയിക്കുന്നത്. സ്റ്റാലിന്റെ സഖ്യകക്ഷിയാണ് സിപിഎം. അതിന്റെ തൊഴിലാളി സംഘടനയായ സിഐടിയു സമരത്തിനിറങ്ങുന്നുവെങ്കില്‍ അത് സ്റ്റാലിന്റെ അറിവോടെയല്ലാതെ നടക്കില്ല. അപ്പോള്‍ സ്റ്റാലിന്‍ ഈ സമരത്തിന് അനുകൂലമാണെന്ന് വേണം കരുതാന്‍.
തമിഴ്നാട്ടില്‍ സാംസങ് ഫാക്ടറിയ്‌ക്കെതിരെ കുത്തിത്തിരുപ്പ് സമരം തുടങ്ങിയ മൂന്ന് സിഐടിയു നേതാക്കളെ തിരിച്ചെടുത്തില്ലെങ്കില്‍ മാര്‍ച്ച് 13മോ മാര്‍ച്ച് 14നോ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തി വിവിധ 42 കമ്പനികള്‍ക്ക് സിഐടിയു നോട്ടീസ് നല്‍കിയതോടെയാണ് സാംസങ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. ഇത്തരം സമരനാടകങ്ങളിലൂടെ സിഐടിയു ചൈനയെ സഹായിക്കുകയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇന്ത്യ സമരങ്ങളുടെ നാടാണെന്നും ഇവിടെ ട്രേഡ് യൂണിനുകളുടെ ദയയ്‌ക്ക് വിധേയമായേ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നുമുള്ള ധാരണ പരന്നാല്‍ അത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകും.
മോദിയുടെ എത്രയോ വര്‍ഷത്തെ നിരന്തരശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ആപ്പിള്‍ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളെ എത്തിച്ചിരുന്നു. ഇപ്പോള്‍ ഇലോണ്‍ മസ്ക് അദ്ദേഹത്തിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം പോസിറ്റീവായ സഹാചര്യങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്താനേ ഇതുപോലുള്ള മുഷ്ക് സമരങ്ങള്‍ക്ക് സാധിക്കൂ. നേരത്തേ മുതലേ ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്ന ഇന്ത്യയിലെ സഖാക്കന്മാര്‍ക്ക് മോദി സര്‍ക്കാരിനെ തോല്‍പിക്കാന്‍, ഇന്ത്യയെ തോല്‍പിക്കാന്‍ ഇത്തരം പരിപാടിയിലൂടെ മാത്രമേ കഴിയൂ. അതാണ് അവര്‍ ചെയ്യുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: