വാഷിങ്ടണ്‍: ബേവാച്ച്, നൈറ്റ് റൈഡര്‍ ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ ഹോളിവുഡ് നടി പമേല ബക്കിനെ (62) മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ഹോളിവുഡ് ഹില്‍സിലെ വസതിയില്‍ തലയില്‍ സ്വയം നിറയൊഴിച്ച് മരിച്ച നിലയിലാണ് കണ്ടത്. ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ല. സൂചന നല്കുന്ന കുറിപ്പുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അമേരിക്കന്‍ നടനും ഗായകനുമായ ഡേവിഡ് ഹസല്‍ഹോഫിന്റെ മുന്‍ ഭാര്യയാണ്. പമേലയുടെ മരണത്തില്‍ ഹസല്‍ഹോഫ് അനുശോചനമറിയിച്ചു. 1989ല്‍ വിവാഹിതരായ ഇരുവരും 2006ല്‍ വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും ടെയ്ലര്, ഹെയ്ലി എന്നീ പേരുകളുള്ള രണ്ട് മക്കളുണ്ട്. 1970 കളിലാണ് പമേല വെള്ളിത്തിരയിലേക്കെത്തുന്നത്. ചിയേഴ്സ്, ദി ഫാള്‍ ഗയ്, ടി.ജെ. ഹുക്കര്‍, സൂപ്പര്‍ ബോയ്, വൈപ്പര്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: