Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തവളവിഷം രോഗശാന്തിക്ക് ഉപയോഗിക്കുമോ? തൊലി പൊള്ളിച്ച് മുറിവിലേക്ക് വിഷം കുത്തിവെക്കുക;യുവനടിയുടെ ദാരുണാന്ത്യത്തിന് കാരണമായത് ദുരാചാരമോ?

Janmabhumi Online by Janmabhumi Online
Dec 6, 2024, 06:59 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

വിശ്വാസത്തിന് പ്രാധാന്യമുണ്ട്, യുക്തിസഹമായ ചിന്ത ഇല്ലെങ്കിൽ വിശ്വാസം ചിലപ്പോൾ ദാരുണമായ അനന്തരഫലങ്ങളിലേക്ക് എത്തിച്ചേക്കാം. മെക്സിക്കൻ ഷോർട്ട് ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസിന് സംഭവിച്ച ദുരവസ്ഥ അതായിരുന്നു. തവള വിഷം ഉൾപ്പെടുന്ന കംബോ പാനീയം സേവിച്ചതിനെ തുടർന്നാണ് യുവനടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഡിസംബർ 1 ന് ഒരു റിട്രീറ്റിൽ ശുദ്ധീകരണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഛർദ്ദിയും വയറിളക്കവും ബാധിച്ചാണ് മാർസെലയ്‌ക്ക് ജീവൻ നഷ്ടപ്പെട്ടത്

പരമ്പരാഗതമായി തദ്ദേശീയ സമൂഹങ്ങള്‍ വിഷ ശുദ്ധീകരണത്തിനായി പിന്തുടരുന്ന ആചാരമാണിത്. ആഫ്രിക്കൻ ജയൻ്റ് ബുൾ ഫ്രോഗ്രായുടെ വിഷം രോഗശാന്തിക്കായി ഉപയോഗിക്കുക എന്നതാണ് ആചാരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തവളയാണ് ആഫ്രിക്കൻ ജയൻ്റ് ബുൾ ഫ്രോഗ്രാ. ഈ തവളയുടെ വിഷം രോഗശാന്തി നല്‍കുമെന്ന് ഇവിടുത്തെ ചില സംസ്‌കാരങ്ങളില്‍ ജീവിച്ചവര്‍ വിശ്വസിച്ചിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയായ ആൺതവളകൾക്ക് ഒരു കിലോയിലധികം ഭാരം വരുമെന്നാണ് റിപ്പോർട്ടുകൾ.

രാത്രി സഞ്ചാരികളായതിനാല്‍ ഈ തവളകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാൽ ശബ്ദത്തെ ശ്രദ്ധിച്ച് ഗോത്രവർഗ്ഗക്കാര്‍ക്ക് ഇവയെ എളുപ്പം കണ്ടെത്താനാവും. തവളയെ പിടികൂടി അതിന്റെ കാലുകളില്‍ നിന്ന് മെഴുകുപോലുള്ള സ്രവം ശേഖരിച്ച ശേഷം ജീവനോടെ കാട്ടില്‍ വിടും. ചില രാജ്യങ്ങളിൽ ഇതിന് നിരോധനമുണ്ട്. രോഗി ശാന്തിക്കായി ഇത് ഉപയോഗിക്കാമെന്ന് ക്ലിനിക്കലി തെളിയിച്ചതായി രേഖകളില്ല.

ഹീലർ ട്രെയിനിംഗ് ഡിപ്ലോമ പ്രോഗ്രാമിൻറെ ഭാഗമായി മെക്‌സിക്കോയിൽ നടന്ന സ്പിരിച്വൽ റിട്രീറ്റ് ചടങ്ങിൽ ആണ് മാർസെല അൽകാസർ റോഡ്രിഗസ് കംബോ പാനീയം സേവിച്ചത്. വെള്ളം കുടിക്കുക, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുക, ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാന്‍ തവള വിഷം പ്രയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആചാരത്തില്‍ ഉള്‍പ്പെടുന്നത്.

ആചാരത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ ആദ്യം ഒരു ലിറ്ററിലധികം വെള്ളം കുടിക്കണം, ശേഷം തൊലിയില്‍ ചൂടുള്ള വടിയുപയോഗിച്ച് ചെറിയ പൊള്ളലുകള്‍ വരുത്തും. ആ മുറിവുകളില്‍ തവളയുടെ വിഷമടങ്ങിയ സ്രവം പ്രയോഗിക്കും. ഈ സ്രവം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഛര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ വയറിളക്കത്തിനും കാരണമാകും. ബോധക്ഷയം, തലകറക്കം, ചുണ്ടുകളിലും മുഖത്തും തടിച്ചുപൊങ്ങല്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. സാധാരണയായി, ലക്ഷണങ്ങള്‍ ഏകദേശം അര മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഇത് ശുദ്ധീകരണപ്രക്രിയക്കുള്ള സമയമായിട്ടാണ് കണക്കാക്കുന്നത്. വിഷം രക്തത്തിലേക്ക് ദീര്‍ഘനേരമെത്തുന്നത് അപസ്മാരത്തിനും മരണത്തിനും കാരണമാകും.

ആചാരം ആരംഭിച്ചയുടനെ, റോഡ്രിഗസിന് അസ്വസ്ഥതയുണ്ടായിരുന്നു. കഠിനമായ വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. എന്നാൽ ഇതെല്ലാം രോഗശാന്തിയുടെ ഭാഗമാണെന്നാണ് നടി കരുതിയത്. അതുകൊണ്ട് തന്നെ ശരീരത്തിന് ബുദ്ധിമുട്ട് തോന്നിയ ആദ്യ ഘട്ടത്തിലെല്ലാം വൈദ്യ സഹായം വേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ സുഹൃത്തിന്റെ നിര്‍ബന്ധത്തിലാണ് ആശുപത്രിയിലേക്ക് പോകാൻ അവർ വഴങ്ങിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആചാരം നടത്തുന്നവര്‍ ആദ്യം ഇതിന് അനുവദിച്ചിരുന്നില്ല. യുവതിയുടെ നില വഷളായതോടെ ആചാരം നടത്തിയയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.

 

Tags: Latest newsHollywood ActressFrog VenomSuperstitiousdeath
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

Entertainment

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

Entertainment

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

Entertainment

‘കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ.മസ്താനി

Entertainment

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിക്കായി പരിശീലനം സംഘടിപ്പിച്ചു

സംവിധായകന്‍ രഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies