Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്കുകളിലെ അഴിമതി സമ്മതിച്ച് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Mar 7, 2025, 09:51 am IST
inKerala, News

കൊല്ലം: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതി തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വേട്ടയാടുമെന്നു തുറന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ 30 മിനിറ്റിലേറെ മാറ്റിവച്ചത് സഹകരണ മേഖലയിലെ പാര്‍ട്ടി നേതാക്കളുടെ അഴിമതിയെക്കുറിച്ചു പറയാനായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ 350 കോടിയുടെ അഴിമതിയില്‍ അന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. വര്‍ഗീസിനുള്‍പ്പെടെ പങ്കുണ്ടെന്ന് പറയാതെ പറയുന്നതായിരുന്നു റിപ്പോര്‍ട്ട്. അഴിമതിപ്പണത്തിന്റെ പങ്ക് നേതാക്കള്‍ക്കൊപ്പം പാര്‍ട്ടിയും കൈപ്പറ്റി. അതിനാലാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചപ്പോള്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനാകാതെ പോയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെ കരുവന്നൂരിലെ അഴിമതി കണ്ടെത്താന്‍ കമ്മിഷനായി പാര്‍ട്ടി നിയോഗിച്ചിരുന്നു. ആ റിപ്പോര്‍ട്ട് അതേപടി പുറത്തുവന്നിരുന്നെങ്കില്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നിക്ഷേപകര്‍ ഇടിച്ചുകയറിയേനെ എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ഇന്നും നാളെയും സമ്മേളന ഭാഗമായുള്ള പൊതുചര്‍ച്ചയില്‍ ഉയരുമെന്നുറപ്പാണ്. വായ്‌പയെടുത്തിട്ടു പണം തിരികെ അടയ്‌ക്കാത്ത പാര്‍ട്ടി നേതാക്കളും അംഗങ്ങളും ബാങ്കിന്റെ തകര്‍ച്ചയ്‌ക്കു കാരണമായി.

കരുവന്നൂര്‍ മാത്രമല്ല, പാര്‍ട്ടി നിയന്ത്രണത്തിലിരിക്കുന്ന എല്ലാ ബാങ്കുകളും ചെറുതും വലുതുമായ അഴിമതിയുടെ കേന്ദ്രങ്ങളാണ്. 70 ശതമാനത്തോളം സഹകരണ ബാങ്കുകളില്‍ നിക്ഷേപകര്‍ക്കു പണം തിരികെക്കൊടുക്കാനാകുന്നില്ല. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെക്കൊടുക്കാനാകാത്തത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിത്തറയിളക്കുന്നതിനിടയാക്കും. പ്രാദേശിക നേതാക്കളുടെ പ്രധാന അഴിമതി കേന്ദ്രമായി സഹകരണ ബാങ്കുകള്‍. ഇതിനെ നിയന്ത്രിക്കേണ്ട ലോക്കല്‍ കമ്മിറ്റികളും ഏരിയ കമ്മിറ്റികളും അഴിമതിക്കൊപ്പമാണ്.

പരാതിപ്പെടുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയും അഴിമതിക്കാരെ കൂടെ നിര്‍ത്തുകയുമാണ് നേതൃത്വം. പ്രാദേശിക നേതാക്കളും ബന്ധുക്കളും സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍ തോതിലാണ് വായ്‌പയെടുത്തിരിക്കുന്നത്. വസ്തുവിന്റെ മാര്‍ക്കറ്റുവിലയുടെ പകുതിയേ വായ്‌പയായി അനുവദിക്കാവൂ എന്നാണ് മാര്‍ഗനിര്‍ദേശമെങ്കിലും മാര്‍ക്കറ്റുവിലയുടെ നാലിരട്ടി വരെ വായ്‌പ നല്കിയ ബാങ്കുകളുണ്ട്. ഇതൊന്നും ബാങ്കുകളിലേക്കു തിരിച്ചെത്താതായതോടെ നിക്ഷേപകര്‍ക്കു പണം തിരികെക്കൊടുക്കാന്‍ കഴിയുന്നില്ല. ക്രമവിരുദ്ധമായുള്ള വായ്‌പകള്‍ സഹകരണ ബാങ്കുകളുടെ നട്ടെല്ലു തകര്‍ത്തതായും ഇതു പരിഹരിച്ചില്ലെങ്കില്‍ അതിവിദൂരത്തല്ലാതെ പാര്‍ട്ടിയെ താഴേത്തട്ടില്‍ തകര്‍ക്കുമെന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.

Tags: Cooperative BanksCPM State ConferenceCPM's activity report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ കയ്യിട്ടു വാരരുതെന്ന് നിര്‍ദേശം, തുക വീടുകളിലെത്തിക്കേണ്ടത് സഹകരണ ബാങ്കുകള്‍

Editorial

പിണറായിസത്തിന്റെ തനിയാവര്‍ത്തനം

Kerala

പിണറായി വെട്ടിനിരത്തി; പരസ്യമായി ഇടഞ്ഞ് നേതാക്കള്‍

Kerala

മുഖ്യമന്ത്രിയുടെ ലക്ഷ്യം കേന്ദ്രത്തെ കുറ്റം പറഞ്ഞുള്ള പണപ്പിരിവ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.