ബെംഗളൂരു : വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കന്നഡ നടി പിടിയിലായി. നടി രന്യ റാവുവിനെ ആണ് ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. തിങ്കളാഴ്ച രാത്രി ദുബായിൽനിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ബെംഗളൂരു വിമാനത്തിലെത്തിയ നടിയിൽനിന്ന് 14.8 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു.
ഇടയ്‌ക്കിടെ നടത്തുന്ന അന്താരാഷ്‌ട്ര യാത്രകൾകാരണം രന്യ ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. കർണാടകയിൽ സേവനമനുഷ്ഠിക്കുന്ന ഡി.ജി.പി. റാങ്കിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മകളാണ് രന്യ. പോലീസിൽനിന്ന് ഇവർക്ക് എന്തെങ്കിലും സഹായമുണ്ടായോ എന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നടന്‍ സുദീപിനൊപ്പം മാണിക്യ (2014) എന്ന ചിത്രത്തില്‍ അഭിനയിച്ച രന്യ ചില ദക്ഷിണേന്ത്യൻ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: