തിരുവനന്തപുരം : തപാൽ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (PLI) റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസും (RPLI) മുടങ്ങിയ ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിന് പോളിസി ഉടമകൾക്ക് അവസരം ഒരുക്കുന്നു. ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഇളവ് വാഗ്ദാനം ചെയ്തുകൊണ്ട് പോളിസി ഉടമകളെ പോളിസികൾ വീണ്ടും സജീവമാക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.ഇതിനായി പ്രത്യേക യജ്ഞം ആരംഭിച്ചു.
2025 മാർച്ച് 1 മുതൽ 2025 മെയ് 31 വരെയുള്ള കാലയളവിൽ പുതുക്കിയ പോളിസികൾക്കാണ് ഇളവ് ബാധകമാകുക. ഈ ഇളവ് പോളിസി പുതുക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു
ഈ പ്രത്യേക പദ്ധതിയുടെ ഭാഗമായി, ഡിഫോൾട്ട്/ലേറ്റ് ഫീസിൽ ഡയറക്ടറേറ്റ് ഇനിപ്പറയുന്ന ഇളവുകൾ അംഗീകരിച്ചിട്ടുണ്ട് ( ജിഎസ്ടി ഒഴികെ):-
1,00,000 രൂപ വരെ പ്രീമിയം അടവുള്ള പോളിസികൾക്ക്: 25% ഇളവ്, പരമാവധി 2500 രൂപ വരെ
1,00,001 രൂപ മുതൽ 3,00,000 രൂപ വരെ പ്രീമിയം അടവുള്ള പോളിസികൾക്ക്: 25% ഇളവ്, പരമാവധി 3000 രൂപ വരെ
3,00,001 രൂപ മുതലുള്ള പോളിസികൾക്ക് 30% ഇളവ്, പരമാവധി 3500 രൂപ വരെ
ഈ ആനുകൂല്യം ലഭിക്കുന്നതിന് പോളിസി ഉടമകൾ പുതുക്കുന്നതിനുള്ള തുക ഒറ്റ ഗഡുവായി അടയ്‌ക്കേണ്ടതാണ്.പോളിസി ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തുകയും പരമാവധി ആനുകൂല്യങ്ങൾക്കായി നിശ്ചിത കാലയളവിനുള്ളിൽ കാലഹരണപ്പെട്ട പോളിസികൾ പുതുക്കുകയും ചെയ്യണമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: