” ഞാൻ ഇപ്പോൾ ആരോടും മിണ്ടാറില്ല, എവിടെയും പോവാറില്ല, വീട്ടിൽ തന്നെ ഇരിക്കും. ആർക്കും എന്നോട് സംസാരിക്കാൻ വയ്യ, എല്ലാവർക്കും എന്നോട് പെട്ടന്ന് ദേഷ്യം വരും. സാമൂഹികമായ ഒരു പരിപാടിയിലും ഞാൻ പോവാറില്ല ”
കോഴിക്കോട് ചേവായൂരിൽ Composite regional center (CRC)കേൾവി പരിശോധനയ്‌ക്ക് എന്റെ അടുത്ത് വരുന്ന ഓരോരുത്തർക്കും പറയാൻ ഓരോ കഥകൾ ഉണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് ശബ്ദങ്ങളുടെ ലോകം നന്നായി ആസ്വദിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു ഇദ്ദേഹം, എന്നാൽ പല കാരണങ്ങൾ കൊണ്ട് കേൾവി പരിമിതി വന്നിരിക്കുകയാണ്.
ലോക പ്രസിദ്ധയായായ അമേരിക്കൻ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഹെലൻ കെല്ലറിന്റെ വാക്കുകൾ നമ്മുക്കിപ്പോൾ ഓർത്തെടുക്കാം ” അന്ധരായവർ വസ്തുക്കളിൽ നിന്ന് അകലുന്നു എന്നാൽ ബധിതരായവർ വ്യക്തിയിൽ നിന്ന് അകലുന്നു. ”
മാർച്ച് 3 ലോക കേൾവി ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ നമുക്ക് ഒന്ന് ചർച്ച ചെയ്യാം, എന്തൊക്കെ ആണ് കേൾവിക്കുറവ് വരാൻ ഉള്ള കാരണങ്ങൾ.
ലോകാരോഗ്യ സംഘടന (WHO) പ്രകാരം, കേൾവികുറവിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്:
1.ശബ്ദമലിനീകരണം: ഉയർന്ന ശബ്ദ തലങ്ങൾ, പ്രത്യേകിച്ച് വ്യവസായിക അല്ലെങ്കിൽ സംഗീത ഉപകരണങ്ങൾ.
2. പ്രായം: പ്രായമായവരിൽ കേൾവിക്കുറവ് സാധാരണമാണ്.
3. ജന്മനായുള്ള വൈകല്യങ്ങൾ: ചില ജന്മനായുള്ള വൈകല്യങ്ങൾ കേൾവിനഷ്ടത്തിന് കാരണമാകും
4. അണുബാധകൾ: ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ചില അണുബാധകൾ, ചെവിക്കുള്ളിൽ ഉണ്ടാകുന്ന പഴുപ്പുകൾ, പാടക്ക് ഉണ്ടാകുന്ന ദ്വാരം തുടങ്ങിയവ കേൾവിനഷ്ടത്തിന് കാരണമാകും.
5. തലയോട്ടി പരിക്കുകൾ: തലയോട്ടിയിൽ ഉണ്ടാവുന്ന ക്ഷതം കേൾവിക്കുറവിന് കാരണമാകും.
6. ഔഷധങ്ങൾ: ചില ഔഷധങ്ങൾ, പ്രത്യേകിച്ച് ആൻറിബയോട്ടിക്കുകൾ, കേൾവിക്കുറവിന് കാരണമാവും.
മറ്റ് കാരണങ്ങൾ
1. ജനിതക ഘടകങ്ങൾ: ചില ജനിതക ഘടകങ്ങൾ കേൾവിനഷ്ടത്തിന് കാരണമാകും.
കേൾവിക്കുറവ് സാധാരണമായി മൂന്ന് തരത്തിൽ ആണ് ഉള്ളത്.
1.Conductive hearing loss
2.Sensory neural hearing loss
3.Mixed hearing loss.
ശബ്ദതരംഗങ്ങൾ കടന്നു പോവുന്ന വഴിയിൽ ഏതെങ്കിലും തടസം നേരിടുകയാണെങ്കിൽ, ഉദാഹരണം ചെവിയിൽ ചെപ്പി അടഞ്ഞിരിക്കുക അല്ലെങ്കിൽ ചെവിടെ പാടക്ക് എന്തെങ്കിലും ക്ഷതം സംഭവിക്കുകയാണെങ്കിൽ അത് conductive hearing loss ന് കാരണമായേക്കാം.
ചെവിയുടെ സെൻസറി organ ആയ cochlea യ്‌ക്കോ അല്ലെങ്കിൽ auditory nerve നോ എന്തെകിലും സംഭവിച്ചാൽ അത് സെൻസറി ന്യൂറൽ hearing loss ന് കാരണമായേക്കാം. ഏതെങ്കിലും തരത്തിൽ ഉള്ള കേൾവിക്കുറവ് നിങ്ങൾക്കു അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ഓഡിയോളജിസ്സ്റ്റ് കോൺസൾട്ട് ചെയ്തു കേൾവി ടെസ്റ്റ് നടത്തേണ്ടതാണ്.
പലരും കേൾവിക്കുറവ് സംശയം ഉണ്ടായിട്ടും അതിന് കാര്യമായ ശ്രദ്ധകൊടുക്കാതെ കുറെ കഴിഞ്ഞു വരുമ്പോൾ കേൾവിക്കുറവിന്റെ തോതു കൂടുതൽ ആയി പോയിട്ടുണ്ടാവും. അപ്പോഴേക്കും കേൾവി സഹായി വെച്ചിട്ടും സംസാരം മനസ്സിൽ ആക്കാൻ ബുദ്ധിമുട്ട് കൂടുതൽ ആയി പോവുന്നത് കാണാറുണ്ട്.
അപ്പോൾ എവിടെ പോയാണ് കേൾവി പരിശോധന സൗജന്യമായി നടത്താൻ പറ്റുക? എന്നായിരിക്കും നമ്മടെ മനസ്സിൽ വരുന്ന അടുത്ത ചോദ്യം. എല്ലാം ഗവണ്മെന്റ് ജില്ലാ, താലൂക് മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിലും കേൾവി പരിശോധന സൗജന്യമാണ്. കേന്ദ്ര ഗവൺമെന്റിന്റെ RBSK സ്കീംലൂടെ 18 വയസിനു താഴെ ഉള്ള കുട്ടികൾക്ക് കേൾവി സഹായി ലഭിക്കുന്ന താണ്. അതേപോലെ composite regional centre (CRC) കോഴിക്കോട് ചേവായൂരിലെ സെന്റൽ ഗവണ്മെന്റ് സ്ഥാപനത്തിൽ പോയാൽ 60 വയസിനു മുകളിൽ ഉള്ളവർക്ക് സൗജന്യ കേൾവി സഹായി ലഭിക്കുന്നതാണ്.
കുട്ടികളിൽ ഉണ്ടാവുന്ന കേൾവി പരിമിതി അവരുടെ സംസാരം,ഭാഷ, സാമൂഹിക, പഠന വളർച്ചയെ ബാധിക്കും, അത് കൊണ്ട് എത്രയും പെട്ടന് കേൾവിക്കുറവ് കണ്ടു പിടിച്ചു അവശ്യ മുള്ള സഹായങ്ങൾ ചെയ്തു കൊടുത്താൽ കുട്ടികളെ നല്ലൊരു വ്യക്തി ആയി വളർത്തിഎടുക്കാൻ സാധിക്കും.
ഒത്തിരി സന്തോഷത്തോടെ എന്റെ ചെറിയൊരു സന്തോഷ അനുഭവം നിങ്ങൾക്കായി പങ്കുവെക്കട്ടെ, ” “എനിക്ക് ഇപ്പോൾ എല്ലാം കേൾക്കാം, ഫാനിന്റെ ശബ്ദം കേൾക്കാം, പുറത്തു ഇരിക്കുന്ന കുട്ടിയുടെ ശബ്ദം കേൾക്കാം, ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എനിക്ക് ഇനി ഇതെല്ലാം കേൾക്കാൻ കഴിയുമെന്ന് ” കണ്ണ് നനഞ്ഞു കൊണ്ട് ആദ്യമായി കേൾവി സഹായി വെച്ച ഒരു വക്തി പറഞ്ഞ വക്കാം ആണ് ഇതു. പ്രായം കൂടി വരുമ്പോൾ ഉണ്ടാവുന്ന presbycusis എന്ന ഒരു തരം കേൾവിക്കുറവായിരുന്നു ഇവർക്ക് വന്നത്. അധികം വൈകാതെ കേൾവി പരിശോധന നടത്തി കേൾവി സഹായി വെക്കുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ കേൾവി നിലനിർത്താൻ സാധിക്കും.
ശബ്ദങ്ങളുടെ ലോകം നമുക്ക് എല്ലാവർക്കും ഒരുമിച്ചു ആസ്വദിക്കാം
*ഏതെക്കോ കുട്ടികളെ ആണ് നിർബന്ധമായും കേൾവി പരിശോധനക്ക് വിദേയമാവേണ്ടത്?
High risk register (HRR) പോസിറ്റീവ് ആയ കുഞ്ഞുങ്ങൾ അതായതു പ്രസവസമയത്തു ഏതെങ്കിലും തരത്തിൽ കോംപ്ലിക്കേഷൻ ഉള്ളവർ നവജാത ശിശുക്കളിൽ കാണുന്ന ഭാരക്കുറവ്, ജനിക്കുമ്പോൾ കരയാൻ വൈകുക, ഏതെങ്കിലും കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന വൈറൽ ഇൻഫെക്ഷൻ, തലച്ചോറിന് ഏൽക്കുന്ന ക്ഷതം തുടങ്ങിയവ.
ശബ്ദത്തിന്റെ ലോകം എല്ലാവർക്കും ആസ്വധിക്കാൻ കഴിയട്ടെ.
കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന കേൾവിക്കുറവ് നേരത്തെ എങ്ങനെ തിരിച്ചറിയാം?
JCIH (Joint Committee of Infant Hearing ) അനുശാസിച്ചത് പ്രകാരം കുഞ്ഞുങ്ങളിലെ കേൾവി പരിശോധനയും ചികിത്സയും സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.
നവജാത ശിശുക്കളുടെ കേൾവി പരിശോധന 1 2 3 എന്ന ചുരുക്കെഴുത്തിൽ ആണ് അറിയപ്പെടുന്നത്. കുഞ്ഞു ജനിച്ചു ആദ്യ മാസത്തിൽ തന്നെ കേൾവിയുടെ പ്രാഥമിക പരിശോധനയും (സ്ക്രീനിംഗ്) രണ്ടാമത്തെ മാസത്തിൽ കേൾവി പുനർപരിശോധന നടത്തി കേൾവിക്കുറവ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തേണ്ടതുമാണ് . കേൾവി പരിമിധി ഉണ്ടെകിൽ മൂന്നാം മാസത്തിൽ തന്നെ ആവശ്യമായ ട്രീറ്റ്മെന്റ് തുടങ്ങേണ്ടതുമാണ്. ഈ രീതിയിൽ നമ്മൾ കേൾവിക്കുറവ് എന്ന പരിമിതിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷപെടുത്താനും അവരുടെ സംസാരം ഭാഷ വികസനത്തെനയും അതേപോലെ ചിന്താ ശക്തിയെയും വളത്തിയെടുക്കാൻ സാധിക്കും. നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നമുക്കൊരുരുത്തർക്കും സാധിക്കും.
ഏതൊക്കെ കുട്ടികളെ ആണ് നിർബന്ധമായും കേൾവി പരിശോധനക്ക് വിധേയമാക്കേണ്ടത്?
ജനിച്ചുവീഴുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്ക്രീനിംഗ് നിർബന്ധമാണ്. എന്നാൽ ചില റിസ്കുകൾ ഉള്ള കുഞ്ഞുങ്ങളെ പ്രത്യേക പരിഗണന കൊടുത്ത് പ്രത്യേക ഇടവേളകളിൽ പരിശോധന നടത്തണം.
ആരൊക്കെയാണ് ഹൈറിസ്ക് രജിസ്റ്ററിൽ ഉൾപ്പെടുന്നത് (HRR)
# ഗർഭവസ്ഥയിൽ മറ്റുമരുന്നുകൾ സ്വീകരിച്ചവർക്ക് ഉണ്ടായ കുഞ്ഞുങ്ങൾ
# മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ
# പൂർണ്ണ വളർച്ച എത്താത്ത കുഞ്ഞുങ്ങൾ
# ജനന ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ
#ശരീരത്തിൽ മഞ്ഞ, നീല നിറത്തിൽ കാണപ്പെടുന്ന കുഞ്ഞുങ്ങൾ കണ്ടാൽ അസാധാരണം കാണുന്ന കുഞ്ഞുങ്ങൾ
# ചെവിയിൽ അണുബാധ കാണിക്കുന്ന കുഞ്ഞുങ്ങൾ
# വളർച്ച ഘട്ടങ്ങളിൽ ശാരീരിക വികസനത്തിൽ, കേൾവി, സംസാര, ഭാഷ നാഴികക്കല്ലുകൾ ശരിയായ സമയത്ത് നടക്കാത്ത കുഞ്ഞുങ്ങൾ തുടങ്ങിയവർ
ഇത്തരം കുഞ്ഞുങ്ങൾക്ക് 3 വയസ്സുവരെ 6 മാസം കൂടുമ്പോൾ കേൾവി പരിശോധന നിർബന്ധമാക്കണം.
കേൾവി പരിശോധനകൾ തികച്ചും സങ്കീർണ്ണത കുറഞ്ഞതും വേദനാ രഹിതവുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: