Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുത്വ രാഷ്‌ട്രീയം വിളംബരം ചെയ്ത് സദ് ഗുരു; ഡിഎംകെയുടെ എതിര്‍പ്പുകളെ വെല്ലുവിളിച്ച് കോയമ്പത്തൂരിലെ ഇഷ ആശ്രമം

തന്റെ ഹിന്ദുത്വ ദര്‍ശനത്തില്‍ യാതൊരു മറയുമില്ലെന്ന് തുറന്നുകാണിക്കുകയായിരുന്നു ശിവരാത്രി ആഘോഷരാത്രിയില്‍ സദ്ഗുരു ജഗ്ഗിവാസുദേവ്. കോയമ്പത്തൂര്‍ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷം മുടക്കാനുള്ള ഡിഎംകെയുടെയും ചില മതപരിവര്‍ത്തനലോബികളുടെയും ശ്രമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുകയായിരുന്നു സദ്ഗുരു. മദ്രാസ് ഹൈക്കോടതിയില്‍ മഹാശിവരാത്രി ആഘോഷത്തിനെതിരെ എതിരാളികള്‍ നല്‍കിയ കേസിന് ഉരുളയ്‌ക്ക് ഉപ്പേരിയെന്നോണം കൃത്യമായ മറുപടി നല്‍കിയതോടെ കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ കനിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 11:40 pm IST
inIndia

ചെന്നൈ: തന്റെ ഹിന്ദുത്വ ദര്‍ശനത്തില്‍ യാതൊരു മറയുമില്ലെന്ന് തുറന്നുകാണിക്കുകയായിരുന്നു ശിവരാത്രി ആഘോഷരാത്രിയില്‍ സദ്ഗുരു ജഗ്ഗിവാസുദേവ്. കോയമ്പത്തൂര്‍ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷം മുടക്കാനുള്ള ഡിഎംകെയുടെയും ചില മതപരിവര്‍ത്തനലോബികളുടെയും ശ്രമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുകയായിരുന്നു സദ്ഗുരു. മദ്രാസ് ഹൈക്കോടതിയില്‍ മഹാശിവരാത്രി ആഘോഷത്തിനെതിരെ എതിരാളികള്‍ നല്‍കിയ കേസിന് ഉരുളയ്‌ക്ക് ഉപ്പേരിയെന്നോണം കൃത്യമായ മറുപടി നല്‍കിയതോടെ കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ കനിഞ്ഞു.

പിന്നീടങ്ങോട്ട് കാര്യങ്ങള്‍ സുഗമമായി നീങ്ങി. ഉദ്ഘാടനച്ചടങ്ങിനെത്തിച്ചത് മറ്റാരെയുമല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തന്നെ. ഇതിനപ്പുറം കരുത്തനായ ഒരു ഉദ്ഘാടകനെ കിട്ടാനില്ല. അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിട്ടതോ ഒരു കാലത്ത് അമിത് ഷായേയും മോദിയേയും ബിജെപിയെയും നഖശിഖാന്തം എതിര്‍ത്ത കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും. വേദിയില്‍ സദ്ഗുരു ഹിന്ദുത്വ രാഷ്‌ട്രീയം പറഞ്ഞു. നാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്ന ഇന്ത്യയെ ഒരു ചരടില്‍ കോര്‍ത്ത് ഒരൊറ്റ രാജ്യമാക്കി മാറ്റിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഇതാ മറ്റൊരു ആഭ്യന്തരമന്ത്രി വീണ്ടും ഇന്ത്യയുടെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്നു എന്നാണ് അമിത് ഷായെക്കുറിച്ച് സദ്ഗുരു പറഞ്ഞത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെയും സദ് ഗുരു അനുകൂലിച്ചു. അതിനാല്‍ ഒരുകാലത്ത് ബോംബാക്രമണവും വെടിവെയ്‌പും ഒഴിയാത്ത കശ്മീരില്‍ ഇപ്പോള്‍ ടൂറിസ്റ്റുകള്‍ ഒഴുകുകയാണെന്നും ഒരാള്‍ തന്നെ കശ്മീരിലേക്ക് ഗോള്‍ഫ് കളിക്കാന്‍ വിളിച്ചിട്ടുണ്ടെന്നും സദ്ഗുരു പറ‍ഞ്ഞു. രാഹുല്‍ ഗാന്ധിയെ കടുത്തഭാഷയില്‍ വിമര്‍ശിക്കാറുള്ള അമിത് ഷാ പിന്നീട് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതേ വേദിയില്‍ കേള്‍വിക്കാരനായി ഡി.കെ. ശിവകുമാറും ഉണ്ടായിരുന്നു.

അമിത് ഷായെ ആശ്രമത്തിന്റെ ഓരോ മുക്കും മൂലയും കാണിച്ചുകൊടുക്കാന്‍ നല്ലൊരു സമയം സദ്ഗുരു എടുത്തതും ലോകത്തിന് മുന്‍പില്‍ തന്റെ രാഷ്‌ട്രീയം കൂടി വെളിപ്പെടുത്താനായിരുന്നു. താന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയ ആശ്രമത്തെയും സദ്ഗുരുവിനെതന്നെയും നശിപ്പിക്കാന്‍ ഏറെക്കാലമായി തമിഴ്നാട്ടില്‍ പല ഗൂഢാലോചനയും നടന്നുവരികയാണ്.പിന്നില്‍ മറ്റാരുമല്ല, ഡിഎംകെയും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു മതപരിവര്‍ത്തനസ്ഥാപനവും ആണെന്നാണ് സദ്ഗുരുവിന്റെ ആശ്രമത്തിലുള്ളവര്‍ ആരോപിക്കുന്നത്. കാരണം സദ്ഗുരുവിന്റെ ആശ്രമത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ ഇരുകൂട്ടരും വിറളി പൂണ്ടിരിക്കുകയാണ്.

എന്തായാലും ആശ്രമത്തിന്റെ മഹാശിവരാത്രി ആഘോഷത്തിന് ആവേശം പകര്‍ന്നുകൊണ്ട് ശങ്കര്‍ മഹാദേവന്‍ പാടിയ ശിവതാണ്ഡവം 60,000 കാഴ്ചക്കാരുടെ സദസ്സിനെ ഹരം കൊള്ളിച്ചു. ശിവതാണ്ഡവത്തിലെ ശിവമന്ത്രങ്ങള്‍ ജീവിതത്തില്‍ അഭയമായിക്കണ്ടവര്‍ താളത്തിനൊത്ത് ചുവടുവെയ്‌ക്കുകയും ചെയ്തു. എന്തായാലും കോയമ്പത്തൂരിലെ ഇഷ ആശ്രമത്തില്‍ നടന്നത് ഒരര്‍ത്ഥത്തില്‍ ഹിന്ദുത്വത്തിന്റെ വിളംബരം തന്നെയായിരുന്നു.

നാല് ശക്തികളെ വെല്ലുവിളിച്ച് കൊണ്ട് സദ്ഗുരുവിന്റെ ധീരത

നാല് ശക്തികളെയാണ് സദ്ഗുരു വെല്ലുവിളിക്കേണ്ടിവരുന്നത്. സാധാരണഗതിയില്‍ ഉള്ളിലേക്ക് വലിയുന്ന സ്വഭാവമുള്ള ആശ്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് പോരാടാന്‍ തന്നെയാണ് ശിവഭക്തനായ സദ്ഗുരുവിന്റെ തീരുമാനം. ഒരു ഭാഗത്ത് ഡിഎംകെ ഉള്‍പ്പെടെയുള്ള ശക്തികള്‍, സദ്ഗുരുവിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ഹിന്ദു പോലുള്ള ദിനപത്രങ്ങള്‍, ഒരിയ്‌ക്കല്‍ 58 പേരെ സ്ഫോടനപരമ്പരയിലൂടെ കൊന്ന് നഗരത്തെ വിറപ്പിച്ച പിഡിപിയുടെ കോട്ട, ഇഷ ഫൗണ്ടേഷന് തൊട്ടടുത്ത് തന്നെ സദ്ഗുരുവിനെ വെല്ലുവിളിക്കുകയും കേസില്‍ കുടുക്കുകയും ചെയ്യുന്ന ചില മതപരിവര്‍ത്തനലോബികള്‍….ഇത്തരം എന്തിനും പോന്ന നാല് ശക്തികളെ വെല്ലുവിളിച്ച് നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു എന്നത് തന്നെയാണ് സദ്ഗുരുവിനെ വ്യത്യസ്തനാക്കുന്നത്. ആശ്രമത്തില്‍ രണ്ട് പെണ്‍കുട്ടികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഒരു അച്ഛന‍െക്കൊണ്ട് പരാതി നല്‍കിച്ച് ആശ്രമം റെയ്ഡ് ചെയ്ത് നശിപ്പിക്കാനുള്ള ഡിഎംകെയുടെ നീക്കത്തെ സുപ്രീംകോടതിയാണ് നേരിട്ട് ഇടപെട്ട് തടഞ്ഞത്. പക്ഷെ ആ നാളുകളില്‍ അമിതമായ സമ്മര്‍ദ്ദം മൂലം സദ്ഗുരുവിന് ഒരു ശസ്ത്രക്രിയപോലും വേണ്ടിവന്നു. ഇപ്പോഴിതാ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. അത് ചില തീരുമാനങ്ങളോടെ തന്നെയാണെന്ന് വേണം കരുതാന്‍.

Tags: MahaShivRatri2025TamilnaduCoimbatoreSadhguruDMKMKStalinIshafoundationIshaAshram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.