Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശികൾക്ക് വ്യാജ ഇന്ത്യൻ രേഖകൾ തയ്യാറാക്കുന്നത് ഷെയ്ഖ് അലി: ഇയാൾ വഴി ഇന്ത്യയിൽ നിന്നും ഇറാഖിലേക്കും സിറിയയിലേക്കും പറന്നത് നിരവധി ബംഗ്ലാദേശികൾ

റായ്‌പൂരിലടക്കം ബംഗ്ലാദേശികൾക്ക് വ്യാജ രേഖകൾ തയ്യാറാക്കി നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് അയയ്‌ക്കുന്നതിനായി മുഹമ്മദ് ആരിഫും ഷെയ്ഖ് അലിയും ഒരു സംഘടിത റാക്കറ്റ് തന്നെ രൂപീകരിച്ചതായി പോലീസ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 03:17 pm IST
inIndia
പിടിയിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ

പിടിയിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ

റായ്‌പൂർ : ഛത്തീസ്ഗഢിലെ റായ്‌പൂരിൽ വ്യാജ രേഖകൾ തയ്യാറാക്കി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയ കേസിൽ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത മൂന്ന് ബംഗ്ലാദേശി സഹോദരന്മാരെ ചോദ്യം ചെയ്തതിന് ശേഷമാണ് സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചത്.

ഇത് പ്രകാരം റായ്‌പൂർ പോലീസ് മുഖ്യസൂത്രധാരൻ ഷെയ്ഖ് അലിക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ എടിഎസ് മൂന്ന് ബംഗ്ലാദേശി പൗരന്മാരായ ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് അക്ബർ, ഷെയ്ഖ് സാജൻ എന്നിവരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ വ്യാജ പാസ്‌പോർട്ടുകൾ, ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ, റേഷൻ കാർഡുകൾ, മറ്റ് സർക്കാർ രേഖകൾ എന്നിവ അവരുടെ പൗരത്വത്തിനായി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു.

അനധികൃത ബംഗ്ലാദേശികൾക്ക് അഭയം നൽകുന്ന ഷെയ്ഖ് അലി തന്നെയാണ് റായ്‌പൂരിലെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയതായി അന്വേഷണത്തിൽ വെളിപ്പെട്ടത്. ഇയാൾ പോലീസിൽ നിന്ന് നിരന്തരം ഒളിച്ചോടുകയാണ്. മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ബന്ധുക്കളുടെ വീടുകളിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും ഇയാൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാനുള്ള സാധ്യതയുമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

എന്നിരുന്നാലും ഇതുവരെ ഈ സ്ഥലങ്ങളിലെ ഇയാളുടെ സാന്നിധ്യത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം മൂന്ന് ബംഗ്ലാദേശി സഹോദരന്മാരുടെ വ്യാജ രേഖകൾ നിർമ്മിച്ചതിന് കമ്പ്യൂട്ടർ ഓപ്പറേറ്റർ മുഹമ്മദ് ആരിഫിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശികൾക്ക് വ്യാജ രേഖകൾ തയ്യാറാക്കി നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് അയയ്‌ക്കുന്നതിനായി മുഹമ്മദ് ആരിഫും ഷെയ്ഖ് അലിയും ഒരു സംഘടിത റാക്കറ്റ് തന്നെ രൂപീകരിച്ചതായി പോലീസ് പറഞ്ഞു.

ഗോൾബസാർ പോലീസ് സ്റ്റേഷനിൽ 336 (3), 337, 338, 340 (1) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരിഫിനെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡിലായ മൂന്ന് ബംഗ്ലാദേശി സഹോദരന്മാർക്ക് പുറമേ, ആരിഫ് നിരവധി ബംഗ്ലാദേശികളുടെ വ്യാജ രേഖകൾ നിർമ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റുള്ളവരുടെ രേഖകൾ സ്കാൻ ചെയ്യുകയും വ്യാജ വോട്ടർ ഐഡികൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ തുടങ്ങിയവ നിർമ്മിക്കുകയും ഇയാൾ ചെയ്തിരുന്നു. വിസ ലഭിക്കാനും പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ചിരുന്നു.

വ്യാജ രേഖകൾ ഉപയോഗിച്ച് ഇറാഖിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ മുംബൈ, റായ്‌പൂർ എടിഎസ് ആണ് അറസ്റ്റ് ചെയ്തത്. നുഴഞ്ഞുകയറ്റക്കാരിൽ ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് അക്ബർ, ഷെയ്ഖ് സാജൻ എന്നിവരെ ഇതിനോടകം തന്നെ റിമാൻഡിലാക്കിയിട്ടുണ്ട്. ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്ത ശേഷം പോലീസും എടിഎസ് സംഘവും ഇപ്പോൾ അവരെ സഹായിച്ചവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

നിരവധി ബംഗ്ലാദേശികൾ വർഷങ്ങളായി റായ്‌പൂരിൽ താമസിക്കുന്നുണ്ടെന്നും വ്യാജ രേഖകളുടെ സഹായത്തോടെ ദുബായ്, ഇറാഖ്, സിറിയ, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടെന്നും ഇതിനോടകം മനസിലാക്കാൻ കഴിഞ്ഞതായി പോലീസ് പറഞ്ഞു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ രേഖകൾ തയ്യാറാക്കിയ ഷെയ്ഖ് അലിയാണ് ഈ മുഴുവൻ റാക്കറ്റിന്റെയും മുഖ്യസൂത്രധാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

നാഗ്പൂർ, മുംബൈ, ഉത്തർപ്രദേശ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പോലീസ് ബന്ധപ്പെടുകയും ഷെയ്ഖ് അലിയെ തിരയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ വ്യാജ രേഖകൾ നിർമ്മിച്ച 25 ലധികം പേരെ, അഭിഭാഷകർ, നോട്ടറിമാർ, ഫെസിലിറ്റേഷൻ സെന്ററുകൾ, സെന്റർ ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടെ ചോദ്യം ചെയ്തിട്ടുണ്ട്.

അതേ സമയം റായ്‌പൂരിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ സർക്കാർ രേഖകൾ ഉണ്ടാക്കി വിദേശത്തേക്ക് പോകുന്ന സംഭവങ്ങൾ ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുണ്ട്.

Tags: arrestBangladeshATSraipurillegal Bangladeshismuslim intruders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.