India

വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം കയ്യൊഴിഞ്ഞ സല്‍മാന്‍ ഖാന്‍…പക്ഷെ, വിക്കി കൗശലിന്റെ വധുവായി എത്തിയ കത്രീന കൈഫ് ഭാഗ്യവതിയാണ്

തന്‍റെ ആത്മീയ യാത്ര തുടങ്ങുകയാണെന്ന് കത്രീന കൈഫ് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും അമ്പരന്നു. കാരണം കത്രീന കൈഫ് നിഷ്കളങ്കയാണ്. അവര്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്തതും പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തിലെ പ്രധാന സന്യാസിയുടെ അനുഗ്രഹത്തോടെയാണ്. കാവി വസ്ത്രം അണിഞ്ഞും രുദ്രാക്ഷം ധരിച്ചുമാണ് കത്രീന എത്തിയത്. ഹോങ്കോങ്ങില്‍ മുസ്ലീമായ പിതാവിന്‍റെയും ക്രിസ്ത്യാനിയായ അമ്മയുടെയും മകളായി ജനിച്ച കത്രീന കൈഫിന് കുടുംബജീവിതത്തില്‍ കൈപിടിച്ച് സ്വീകരിച്ചത് ഹിന്ദുവായ വിക്കി കൗശല്‍ എന്ന നടന്‍. എത്രയോ വര്‍ഷങ്ങള്‍ പ്രണയിച്ച ശേഷം കത്രിന കൈഫിനെ കയ്യൊഴിയുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഒടുവില്‍ വിധിവൈപരീത്യത്താലാണ് വിക്കി കൗശലുമായി പ്രണയത്തിലാകുന്നതും ഒടുവില്‍ വിവാഹിതരാകുന്നതും. ഇപ്പോള്‍ കത്രീന കൈഫ് ഗര്‍ഭിണിയാണെന്നും വാര്‍ത്തകളുണ്ട്. വിക്കി കൗശലിന്‍റെ അമ്മയ്ക്കൊപ്പമാണ് കത്രീന കൈഫ് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയത്.

Published by

പ്രയാഗ് രാജ് : തന്റെ ആത്മീയ യാത്ര തുടങ്ങുകയാണെന്ന് കത്രീന കൈഫ് പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും അമ്പരന്നു. കാരണം കത്രീന കൈഫ് നിഷ്കളങ്കയാണ്. അവര്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്തതും പരമാര്‍ത്ഥ് നികേതന്‍ ആശ്രമത്തിലെ പ്രധാന സന്യാസിയുടെ അനുഗ്രഹത്തോടെയാണ്. കാവി വസ്ത്രം അണിഞ്ഞും രുദ്രാക്ഷം ധരിച്ചുമാണ് കത്രീന എത്തിയത്.

ഹോങ്കോങ്ങില്‍ മുസ്ലീമായ പിതാവിന്റെയും ക്രിസ്ത്യാനിയായ അമ്മയുടെയും മകളായി ജനിച്ച കത്രീന കൈഫിന് കുടുംബജീവിതത്തില്‍ കൈപിടിച്ച് സ്വീകരിച്ചത് ഹിന്ദുവായ വിക്കി കൗശല്‍ എന്ന നടന്‍. എത്രയോ വര്‍ഷങ്ങള്‍ പ്രണയിച്ച ശേഷം കത്രിന കൈഫിനെ കയ്യൊഴിയുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഒടുവില്‍ വിധിവൈപരീത്യത്താലാണ് വിക്കി കൗശലുമായി പ്രണയത്തിലാകുന്നതും ഒടുവില്‍ വിവാഹിതരാകുന്നതും. ഇപ്പോള്‍ കത്രീന കൈഫ് ഗര്‍ഭിണിയാണെന്നും വാര്‍ത്തകളുണ്ട്. വിക്കി കൗശലിന്റെ അമ്മയ്‌ക്കൊപ്പമാണ് കത്രീന കൈഫ് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയത്.

എന്തായാലും കത്രീന കൈഫിന്റെ വിവാഹജീവിതം വിക്കി കൗശലില്‍ എത്തിച്ചേര്‍ന്നതോടെ സാര‍്ത്ഥകമായിരിക്കുന്നു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ഛാവ ഉള്‍പ്പെടെ നിരന്തരം ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് വിക്കി കൗശല്‍. ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷമണിഞ്ഞ് രാജ്യസ്നേഹത്തിന്റെ സന്ദേശം നല്‍കുന്ന വിക്കി കൗശലിന്റെ സിനിമകള്‍ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടുപോരുന്നത്. 2016 സപ്തംബർ 18ന് നാല് ഭീകരര്‍ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവത്തെ ആസ്പദമക്കിയുള്ള കഥയാണ്.ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമ. 245കോടിയാണ് ഈ സിനിമ നേടിയത്. ഛാവ എന്ന ഹിന്ദു സ്വരാജിന് വേണ്ടി പൊരുതുന്ന സാംബാജി മഹാരാജാവി വിക്കി കൗശല്‍ വേഷമിടുന്ന സിനിമ ഇപ്പോഴെ 335 കോടി നേടിക്കഴിഞ്ഞു. പാകിസ്ഥാനെതിരെ ചാരപ്രവര്‍ത്തനം നടത്തുന്ന റോ ഏജന്‍റിന്റെ കഥയാണ് റാസി. 1971ല്‍ ഇന്ത്യന്‍ വിമാനം തകര്‍ക്കാനുള്ള പാകിസ്ഥാന്റെ പദ്ധതി തകര്‍ക്കപ്പെടുന്നതാണ് കഥ. ഇത് 100 കോടി കൊയ്തു.

ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു സാം ബഹദൂര്‍, ഇതില്‍ വിക്കി കൗശലാണ് സാം മനേക് ഷാ ആയി അഭിനയിച്ചത്. ഇന്ത്യ പാക് വിഭജന കാലത്ത് പാകിസ്ഥാന്‍ ആര്‍മിയില്‍ ചേരാതെ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന ദേശസ്നേഹിയാണ് മനേക് ഷാ. 1971ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളത്തെ നയിക്കുകയും പകിസ്ഥാനെതിരെ യുദ്ധം ജയിക്കുകയും ചെയ്തു മനേക് ഷാ. ഈ സിനിമ 100 കോടി കൊയ്തു.

വിക്കി കൗശലും അമ്മയും കത്രീന കൈഫും മഹാകുംഭമേളയ്‌ക്ക് എത്തി ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തിരുന്നു. ഏറെക്കാലമായി കൊതിക്കുകയും ഇപ്പോള്‍ സാധ്യമാവുകയും ചെയ്ത സ്വപ്നമായിരുന്നു മഹാകുംഭമേളയില്‍ പങ്കെടുക്കുക എന്നത് എന്നായിരുന്നു വിക്കി കൗശല്‍ പറഞ്ഞത്. ഇപ്പോള്‍ അത് സാധ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്നും വിക്കി കൗശല്‍ പറയുന്നു. എന്തായാലും ഭാരതത്തിന്റെ പുതിയ രാഷട്രീയ മാറ്റങ്ങള്‍ക്കൊത്ത് ചുവടുവെയ്‌ക്കുന്ന വിക്കി കൗശല്‍ തുടര്‍ച്ചയായ ഹിറ്റുകളിലൂടെ സൂപ്പര്‍ താരമായി മാറിയതിനൊപ്പം തന്നെ കത്രിന കൈഫും സിനിമയില്‍ വിജയം കൊയ്യുന്നു.

സാധാരണ ഒരു സിനിമ വിജയിച്ചാല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രവും സൂഫി ആരാധനാലയമായ അജ്മീര്‍ ഷറീഫ് ദര്‍ഗയും മൗണ്ട് മേരി ചര്‍ച്ചും സന്ദര്‍ശിക്കുന്നയാളാണ് കത്രിന കൈഫ്. പക്ഷെ മഹാകുംഭമേളയില്‍ വിക്കി കൗശലിന്റെ അമ്മയോടൊപ്പം എത്തുകയും അങ്ങേയറ്റം ഭക്തിയോടെ ത്രിവേണി സംഗമത്തില്‍ മുങ്ങുകയും ചെയ്ത ശേഷം ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുകയും ഭജനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ കത്രിന കൈഫ് പറഞ്ഞത് താന്‍ പുതിയൊരു ആത്മീയ യാത്ര ആരംഭിക്കുകയാണ് എന്നാണ്. ഹിന്ദുമതത്തിലേക്ക് പതിയെ നീങ്ങുന്ന കത്രീന കൈഫിനെയാണ് മഹാകുംഭമേളയില്‍ കണ്ടതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക