India

മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് നിത്യ ദാസും മകളും

Published by

പ്രയാഗ് രാജ് : കുംഭമേളയിൽ പങ്കെടുത്ത് നടി നിത്യ ദാസും മകളും. പ്രയാഗ് രാജിൽ നിന്നുള്ള ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. . ത്രിവേണി സംഗമസ്ഥാനത്തു സ്നാനം ചെയ്യുന്ന ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയായി. നടിയുടെ സഹോദരിയും ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു.

കേരളത്തിൽ നിന്ന് നിരവധി പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെത്തിയിരുന്നു. ജയസൂര്യ, സംയുക്ത മേനോൻ, കൃഷ്ണകുമാർ, സുരേഷ് കുമാർ, സുപ്രിയ മേനോൻ തുടങ്ങിയ താരങ്ങൾ പ്രയാഗ് രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ 144 വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന മഹാകുംഭമേള അവസാനിക്കും. ത്രിവേണി സംഗമത്തിൽ ഇതിനകം 50 കോടിയിൽ അധികം ആളുകൾ പുണ്യസ്നാനം നടത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by